കൊച്ചി: നടന്‍ രജിത് മേനോന്‍ വിവാഹിതനായി. ശ്രുതി മോഹന്‍ദാസ് ആണ് വധു. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്.
നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ ടീസറും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകള്‍ രജിത്തിനെ തേടി എത്തിയിരുന്നു
തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചിരിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് രജിത്തിന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.