പുരുഷന്മാർ സിനിമയിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നത് താൽപര്യമില്ല; എന്നാൽ മോഹൻലാൽ വളരെ നാൾ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു; അത് സ്വീകരിച്ചു: രാജസേനൻ

1126

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ാെരിക്കിയ പ്രിയ സംവിധായകൻ ആണ് രാജസേനൻ. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്. താൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായക കഥാപാത്രമായും രാജസേനൻ അഭിനയിച്ചിരുന്നു.

1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു.

Advertisements

സിനിമകളിൽ പരാജയം നേരിട്ടപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ.

കമലദളം സിനിമയിൽ മോഹൻലാൽ നൃത്തം ചെയ്തതിനെ കുറിച്ചാണ് രാജസേനൻ സംസാരിക്കുന്നത്. മലയാള സിനിമയിൽ പുരുഷന്മാർ സിനിമയിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നതിനോട് മലയാളികൾക്ക് താൽപര്യമില്ലെന്നാണ് രാജസേനൻ പറയുന്നത്.

ALSO READ- ഞങ്ങളുടേത് കുറച്ച് കോസ്റ്റ്‌ലി പ്രണയമായിരുന്നു; എന്നാൽ, ഞങ്ങൾ ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല: ചിപ്പി രഞ്ജിത്ത്

പക്ഷെ,പല ലെജൻഡുകളും ചെയ്തിട്ടുണ്ടെന്നും അവ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ അച്ഛൻ ഡാൻസ് മാസ്റ്റർ ആണ്. ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട്. നേരത്തെ പെർഫോമർ ആയിരുന്നു. പിന്നെ സിനിമയിൽ വന്നപ്പോൾ അതൊക്കെ വിട്ടു. സിനിമയിൽ വന്നതിന് ശേഷം ഒരിക്കൽ പോലും സ്റ്റേജിൽ കയറി ഡാൻസ് പെർഫോമൻസ് ചെയ്തിട്ടില്ല’ എന്നാണ് രാജസേനൻ പറയുന്നത്.

കമലദളത്തിൽ മോഹൻലാൽ വളരെ നാൾ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചതിന് ശേഷമാണ് ഡാൻസ് ചെയ്തതെന്നും അത് അംഗീകരിക്കപ്പെട്ടെന്നും രാജസേനൻ പറയുന്നു. അതേസമയെ, നമ്മുടെ ഹീറോസ് ആദ്യം മുതലേ ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നവരല്ല.

എന്നാൽ തമിഴിലൊക്കെ കമൽഹാസൻ ചെയ്യും. അങ്ങനെ വലിയ വലിയ ഹീറോസ് ചെയ്തിട്ടുണ്ട്. ഇവിടെ ഡാൻസ് ബേസ് ചെയ്ത് കൂടുതൽ ചെയ്തത് വിനീതാണ്. സത്യൻ, മധു, പ്രേംനസീർ മുതൽ ആരും ഡാൻസിലേക്ക് വന്നിട്ടില്ല. പിന്നെ മോഹൻലാലാണ് വന്നത്. അദ്ദേഹത്തിന്റെ ടാലെന്റിൽ അതൊക്കെ ഓക്കെയാണെന്നും രാജസേനൻ പറഞ്ഞു.

ALSO READ- ഞാൻ ന്യൂജെൻ ആയിട്ടില്ല; തലയിൽ കാച്ചിയ വെളിച്ചെണ്ണ തേക്കുന്ന,കുഴമ്പിട്ടു കുളിക്കുന്ന ആളാണു ഞാൻ; കൊറിയൻ പാട്ടൊന്നും കേൾക്കാറില്ല: നമിത പ്രമോദ്

മോഹൻലാൽ കമലദളത്തിൽ ഡാൻസ് ചെയ്യാനായി ളരെ നാൾ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുണ്ട്. എന്നിട്ടാണ് പുള്ളി അത് ചെയ്തത്. അത് അംഗീകരിക്കപ്പെട്ടു, പെർഫെക്ട് ആയി ചെയ്തത് കൊണ്ടാണ് അംഗീകരിക്കപ്പെട്ടത്. മോഹൻലാൽ എന്ന സ്റ്റാർഡം ഉണ്ട്. മോഹൻലാൽ വെറുതെ കയ്യെടുത്താലും അത് ലൈക്ക് ചെയ്യുന്ന ഒരു ഫാൻ ഫോളോയിങ് കേരളത്തിലുണ്ടെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.

മോഹൻലാൽ വെറുതെയൊന്ന് നോക്കി ചിരിച്ചാൽ കൂടെ ചിരിക്കുന്ന ഓഡിയൻസുണ്ട്. ഒരു ഡയലോഗ് ഷൗട്ട് ചെയ്ത് പറഞ്ഞാൽ അതിനുള്ള മറുപടി തിയറ്ററിൽ നിന്നും പറയുന്നവരുണ്ട്. അത്തരമൊരു ആക്ടർ ആണ്. അങ്ങനത്തെ ഒരു ആക്ടർ അത് ചെയ്തപ്പോൾ സ്വീകരിച്ചെന്നും രാജസേനൻ പറയുന്നു.

അഭിമുഖത്തിൽ കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നീ രണ്ട് ചിത്രങ്ങളും താൻ കണ്ടിട്ടില്ലെങ്കിൽ പോലും അത് രണ്ടും ചില യാഥാർഥ്യങ്ങളും അതിശയോക്തികളും മുന്നോട്ട് വെക്കുന്നുണ്ടെന്നാണ് രാജസേനൻ പറയുന്നത്.

Advertisement