നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രിയ സംവിധായകന്‍ ആണ് രാജസേനന്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനന്‍ ശ്രദ്ധിക്കപ്പെട്ടത്. താന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും രാജസേനന്‍ അഭിനയിച്ചിരുന്നു.
1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
നടന്‍ ജയറാമുമായി അടുത്ത ബന്ധമായിരുന്നു രാജസേനന്. ഒരു കാലത്തെ ഏറ്റവും ഹിറ്റ് കോമ്പോ ആയിരുന്നു ഇരുവരും. എന്നാല്‍ ഇന്ന് നേരിട്ട് കണ്ടാല്‍ പരസ്പരം മിണ്ടാന്‍ പോലും കഴിയാത്ത വിധം അകലത്തിലാണ് ഇവരുടെ മനസ്സുകള്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഇവര്‍ക്കുപോലും അറിയില്ല.
ഇക്കാര്യത്തെ പറ്റി ഇതുവരെ ജയറാം എവിടെയും സംസാരിച്ചിട്ടില്ല. എന്നാല്‍ രാജസേനന്‍ ഇതേപ്പറ്റി പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. ജയറാമിന്റെ സിനിമകള്‍ ചെയതപ്പോള്‍ തനിക്ക് ജയറാമുമായി നല്ല ഒരു കെമിസ്ട്രി ഉണ്ടായി എന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാനൊക്കെ വളരെ എളുപ്പമായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ പരസ്പരം സ്‌നേഹമുണ്ടായിരുന്നുവെന്നും രാജസേനന്‍ പറയുന്നു.
ഇതെല്ലാം കൂടിയായപ്പോള്‍ ജയറാമിന്റെ സിനിമകള്‍ കൂടുതല്‍ ചെയ്തു. തന്‍രെ ചിത്രങ്ങളിലെ കഥാപാത്രങ്ങളൊട് ചേര്‍ന്നുനിന്നത് ജയറാമായിരുന്നുവെന്നും ഇന്നും ആ സുഹൃത്ബന്ധം നഷ്ടപ്പെടാതിരുന്നുവെങ്കില്‍ കൂടുതല്‍ സിനിമകള്‍ വന്നേനെ എന്നും രാജസേനന്‍ പറയുന്നു.
ഇപ്പോള്‍ ആ ബന്ധം വല്ലാതെ അകന്നുപോയി. വഴക്കൊന്നും കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞുപരത്താതെ പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളാണ് തങ്ങളെന്നും തങ്ങള്‍ വഴക്കിട്ടിരുന്നുവെങ്കില്‍ അത് പറഞ്ഞുതീര്‍ക്കാമായിരുന്നുവെന്നും തങ്ങളുടെ സ്‌നേഹത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും രാജസേനന്‍ പറയുന്നു.