ഇന്ത്യയിലെ റെക്കോർഡ് പ്രതിഫലം! 110 കോടിക്ക് പുറമെ ജയിലർ വിജയത്തിന്റെ പങ്കും! രജനികാന്തിന് 100 കോടിയുടെ ചെക്ക് കൈമാറി കലാനിധി മാരൻ

544

ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ. മലയാളി താരങ്ങൾ ഉൾപ്പടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം 602 കോടി നേടി മുന്നോട്ട് കുതിക്കുകയാണ്. മോഹൻലാലിന്റേയും വിനായകന്റേയും ചിത്രത്തിലെ പ്രകടനം കേരളക്കരയിലും വലിയ ഓളമാണ് ഉണ്ടാക്കുന്നത്.

ചിത്രം റെക്കോർഡ് കളക്ഷൻ നേടുന്നതിനിടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനീകാന്ത് മാറിയതായാണ് റിപ്പോർട്ടുകൾ.തമിഴ് ഇൻഡസ്ട്രിയിൽ തന്നെ ജയിലർ ചരിത്ര വിജയമായതിന് പിന്നാലെ സൺ പിക്ചേഴ്സ് മേധാവി കലാനിധി മാരൻ രജനികാന്തിനെ കണ്ട് കഴിഞ്ഞ ദിവസം വൻതുകയുടെ ചെക്ക് കൈമാറിയതും ചർച്ചയാവുകയാണ്.

Advertisements

ജയിലർ പ്രദർശനം തുടരുന്നതിനിടെ സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ‘ജയിലറിന്റെ ചരിത്ര വിജയം ആഘോഷത്തിന്റെ ഭാഗമായി കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിനെ കണ്ട് ചെക്ക് കൈമാറി’ എന്നാണ് ചിത്രത്തിനൊപ്പം കുരിച്ചിരിക്കുന്നത്.

ALSO READ- വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ തകർത്തെറിഞ്ഞു; ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല: സജിത മഠത്തിൽ

എന്നാൽ, ട്വീറ്റ് പുറത്തെത്തിയതോടെ ചെക്കിലെ തുക എത്രയാണ് എന്ന ചർച്ചയാണ് തമിഴ് സിനിമ രംഗത്ത് സജീവമാകുന്നത്. അതിന് പിന്നാലെയാണ് പുതിയ വാർത്തകൾ വരുന്നത്. മനോബാല വിജയബാലൻ എക്സിൽ ഈ ചെക്കിന്റെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

”കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിന് കൈമാറിയ കവറിൽ ചെന്നൈയിൽ സിറ്റി യൂണിയൻ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്. സിനിമയ്ക്കായി സൂപ്പർതാരത്തിന് നേരത്തെ നൽകിയ പ്രതിഫലം 110 കോടി രൂപയ്ക്ക് പുറമേ ജയിലർ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്.”- മനോബാല പറയുന്നു.

ALSO READ- ‘അമ്മാ..ഞാൻ പോകുന്നു’; വീഡിയോ കോളിൽ കരഞ്ഞു പറഞ്ഞ് അപർണ; പിന്നാലെ അമ്മ കേട്ടത് മ രണ വാർത്ത; ഞെട്ടൽമാറാതെ കുടുംബവും സുഹൃത്തുക്കളും

‘ഇതോടെ ജയിലറിൽ നിന്നും രജനിക്ക് 210 കോടി രൂപ ലഭിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി സൂപ്പർ സ്റ്റാർ രജനികാന്ത് ഇതോടെ മാറി’- എന്നും മനോബാല കുറിച്ചിട്ടുണ്ട്.

അതസമയം, മനോബാല വിജയബാലൻ പങ്കുവച്ച വിവരത്തോട് സൺ പിക്‌ചേർസോ രജനിയുടെ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ പടമായി ഇതിനകം ജയിലർ മാറിയെന്നാണ് വിവരം.

ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ജയിലറിന് ആദ്യ ഷോകൾ മുതൽ തന്നെ വലിയ അഭിപ്രായമാണ് ലഭിച്ചത്. നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. 21ാം ദിനത്തിലെ കളക്ഷനുകൾ പ്രകാരം 602 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 600 കോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ജയിലർ. ആദ്യത്തെ തമിഴ്ചിത്രം രജികാന്തിന്റെ തന്നെ 2.0 ആയിരുന്നു.

Advertisement