തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു നടി മീര. ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മീനക്ക് നായികയായി വന്നപ്പോഴും അതേ സ്വീകരണം തന്നെ ആരാധകർ നല്കി. നാടൻ വേഷത്തിലും, വെസ്റ്റേൺ വേഷത്തിലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു നടിയുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. വിവാഹം കഴിഞ്ഞ് ഇടവേള എടുത്ത് തിരിച്ച് വന്നപ്പോഴും മീനയുടെ ജനപ്രീതി കുറഞ്ഞില്ല എന്നതാണ് വാസ്തവം.
ഈയടുത്താണ് തന്റെ സിനിമാജീവിതത്തിന്റെ നാല്പത് വർഷങ്ങൽ മീന പൂർത്തിയാക്കിയത്. ബിഹൈൻവുഡ്‌സിന്റെ നേതൃത്വത്തിൽ വൻ ആഘോഷമാണ് അന്ന് ഒരുക്കിയിരുന്നത്. രജനികാന്ത് അടക്കമുള്ള താരങ്ങൽ അന്ന് ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇപ്പോഴിതാ രജനികാന്തിന് മീനയുടെ ഒപ്പം അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് തമിഴിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു പറയുന്നത്. ആഗായം എന്ന തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
Also Read
നായികയായി മാറിയ അനിഖയ്ക്ക് സുവർണകാലം! ധനുഷിന്റെ അൻപതാമത്തെ ചിത്രത്തിലും താരം
ചെയ്യാറു ബാലുവിന്റെ വാക്കുകൾ ഇങ്ങനെ; 1984 ൽ അൻപുള്ള രജനികാന്ത് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച നടിയായിരുന്നു മീന. എന്നാൽ ബാലതാരമായി തന്റെയൊപ്പം അഭിനയിച്ച മീന യജമാൻ സിനിമയിൽ തന്റെ നായികയാകുന്നതിൽ രജനികാന്തിന് ആശങ്ക തോന്നി. ആളുകൾ തെറ്റായി കാണുമോ, എന്ത് കരുതും എന്നൊക്കെ അദ്ദേഹം ചോദിച്ച് നടന്നിരുന്നു.
സെറ്റിൽ മീന എത്തിയപ്പോൾ ആദ്യം അദ്ദേഹത്തിന് ഇടപഴകാൻ ബുദ്ധിമുട്ടായിരുന്നു. എല്ലാം ശരിയായി വരാൻ ഏകദേശം നാല് ദിവസത്തോളമെടുത്തു. പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഈ ജോഡി വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. അധികം വൈകാതെ തന്നെ രജനികാന്തിന്റെ മുത്തു എന്ന സിനിമകളിലും, മറ്റ് സിനിമകളിലും മീന നായികയായി എത്തി. കുട്ടിക്കാലം മുതലേ രജനിയുടെ വലിയ ആരാധികയായിരുന്നു മീന. രജനികാന്തിനും മീന പ്രിയപ്പെട്ട വ്യക്തി തന്നെയാണ്.
അതേസമയം കുഞ്ഞുനാളിൽ അഭിനയിക്കുന്ന സമയം മുതൽ മീന വളരെ പ്രൊഫഷണൽ ആയിരുന്നു എന്നാണ് ചെയ്യാറു ബാലു പറയുന്നത്. യജമാൻ ചിത്രത്തിൽ മീന നായികയായി വരുന്നു എന്ന് കേട്ടപ്പോൾ ഏത് മീന എന്നാണ് ഞാൻ ചോദിച്ചതെന്നും, ബാലതാരമായിരുന്ന മീനയെ നായികയായി കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.