രജനികാന്ത് ചിത്രം പേട്ടയിലെ മരണമാസ് ഗാനമെത്തി; കിടുക്കാച്ചിയെന്ന് ആരാധകര്‍

30

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മരണമാസ് എന്ന ടൈറ്റിലിലാണ് ഗാനമെത്തിയിട്ടുള്ളത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

Advertisements

വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ശശികുമാറും വിജയ് സേതുപതിയും മേഘ ആകാശും സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.

മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

രജനിയുടെ മക്കള്‍ വേഷത്തിലാണ് ഇരുവരും എത്തുക എന്നാണ് സൂചന. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്. പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുക എന്ന സണ്‍ പിക്‌ചേര്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement