സ്റ്റൈൽമന്നൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആർ മുരുഗദോസിന്റെ സംവിധാനത്തിൽ എത്തുന്ന രജനികാന്ത് ചിത്രം ദർബാർ.
രജനീകാന്ത് 25 വർഷങ്ങൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും എത്തുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്തും നയൻതാരയും. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു.
മുംബൈയിലെ ലൊക്കേഷനിൽ ഇരുവരും ക്രിക്കറ്റ് കളിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങളാണ് പുറത്തു വന്നത്.
എആർ മുരുകദോസ് ആദ്യമായി രജനികാന്തുമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. ചിത്രത്തിൽ രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നു.
പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവർത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നാണ്‌റിപ്പോർട്ടുകൾ. 1992 ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്.
സന്തോഷ് ശിവനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ.