രജനികാന്തും എആര്‍ മുരുഗദോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഏതു തരം സിനിമയാകും ഇരുവരും ഒന്നിക്കുമ്പോള്‍ ഒരുങ്ങുക എന്നതില്‍ തുടങ്ങുന്നു ആകാംക്ഷകള്‍.
ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ ആകുമെന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് എ ആര് മുരുഗദോസ് തന്നെ രംഗത്ത് എത്തിയിരുന്നു. അതേസമയം രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.
രജനികാന്ത് പൊലീസ് ഓഫീസര്‍ വേഷത്തിലായിരിക്കും എ ആര് മുരുഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് രജനികാന്ത് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രങ്ങള്‍ വൻ ഹിറ്റുമായിരുന്നു. എന്തായാലും പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷമാണ് എ ആര് മുരുഗദോസ് രജനികാന്തുമായി ഒന്നിക്കാൻ ഒരുങ്ങുന്നത്.