തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തിയ പുതിയ ചിത്രം ജയിലര്‍ തിയ്യേറ്ററുകളില്‍ വന്‍വിജയം സ്വന്തമാക്കി കുതിക്കുകയാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് എങ്ങുനിന്നും മികച്ച പ്രതികരണമാണ്‌ലഭിക്കുന്നത്.
അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് ജയലറിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയുള്ള രജനികാന്തിന്റെ പ്രസംഗമാണ് ഇപ്പോഴും ശ്രദ്ധനേടുന്നത്.
Also Read: എനിക്ക് ക്രൂരമായ വില്ലത്തിയാവണം, അങ്ങനെ ഒരു കഥാപാത്രം കിട്ടിയാല്‍ കൊള്ളാം, ഉര്‍വശി പറയുന്നു
ജയിലര്‍ പോലെ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് രജനികാന്ത് പറഞ്ഞിരുന്നു. താന്‍ സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുക്കാന്‍ കാരണം നല്ലൊരു കഥയോ സംവിധായകരോ തന്നെ തേടിയെത്താതാണെന്നും രജനികാന്ത് പരിപാടിയില്‍ വെച്ച് പറഞ്ഞിരുന്നു.
സൂപ്പര്‍ സ്റ്റാറുകളെ വളര്‍ത്തുന്നത് സംവിധായകരാണ്. ഒരു കപ്പലിന്റെ കപ്പിത്താനെ പോലെയാണ് അ്‌ദ്ദേഹം. 48 വര്‍ഷമായി താന്‍ സിനിമയില്‍ നില്‍ക്കാനുള്ള കാരണമെന്നത് നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതാണെന്നും അവര്‍ പ്രേക്ഷകര്‍ക്ക് രജനികാന്തിനെ കാണാന്‍ ആഗ്രഹമുള്ളത് പോലെ തന്നെ അവതരിപ്പിച്ചുവെന്നും താരം പറയുന്നു.
സണ്‍പിക്‌ചേഴ്‌സിന്റെ കണ്ണനാണ് തന്നെ വിളിച്ച് പറഞ്ഞത് സംവിധായകന്‍ നെല്‍സണ്ണെ കൈയ്യില്‍ നല്ലൊരു കഥയുണ്ടെന്ന്. അതൊന്നുകേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും കഥ കേട്ടപ്പോള്‍ തനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും വയലന്‍സ് കൂടുതലുള്ള സിനിമയായിട്ടും ആര്‍ക്കും നാണക്കേടില്ലാത്ത രീതിയില്‍ താന്‍ ആ ചിത്രം ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവെന്നും രജനികാന്ത് പറഞ്ഞു.
കാവാലയ്യ പാട്ടിന്റെ ചിത്രീകരണത്തിന് ആറുദിവസമാണ് എടുത്തത്. പാട്ടിന്റെ ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും തനിക്ക് വിളിയൊന്നും വന്നില്ലായിരുന്നുവെന്നും തമന്നയാണ് പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും പറഞ്ഞുവെന്നും ഒരു ഷോട്ട് മാത്രമായിരുന്നു തനിക്ക് തമന്നയ്‌ക്കൊപ്പമുണ്ടായിരുന്നതെന്നും തമന്നയോട് ശരിക്കും മിണ്ടാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും രജനികാന്ത് പറയുന്നു.