തലൈവര്‍ക്ക് മുന്നില്‍ ബാഹുബലിയൊക്കെ എന്ത്: നാലാ ദിവസം കൊണ്ട് 400 കോടി, 2.0 കുതിക്കുന്നത് സര്‍വ്വകാല ഇന്ത്യന്‍ റെക്കോഡിലേക്ക്

21

ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന രജനികാന്തും അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 തിയേറ്ററുകളില്‍ എത്തി നാലു ദിവസം പിന്നിടുന്നു. ചിത്രത്തിന് സോഷ്യല്‍ മീഡിയയിലടക്കം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisements

വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ് സിനിമയെന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിക്കത്തക്ക രീതിയില്‍ ഇന്ത്യയില്‍ ഇത്തരമൊരു ചിത്രമുണ്ടായത് അഭിമാനകരമാണെന്നും പറയുന്നവര്‍ ഏറെയാണ്.

നാല് ദിനം പിന്നിടുമ്പോല്‍ ചിത്രം 400 കോടി രൂപ കളക്ട് ചെയ്തെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ നാലു ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തത് 63.25 കോടി രൂപയാണ്. ഒന്നാംദിവസം 115 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണു കണക്കുകള്‍.

6.09 കോടിയാണു കേരളത്തില്‍ ചിത്രത്തിനു ഒന്നാം ദിവസം ലഭിച്ച കളക്ഷന്‍. അന്യഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ പരിശോധിച്ചാല്‍ 6.6 കോടി നേടിയ വിജയ് ചിത്രം സര്‍ക്കാരാണ് ഒന്നാമത്.

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.

Advertisement