തീയറ്ററില്‍ എത്തും മുന്‍പേ കേരളത്തില്‍ നിന്ന് പണം കൊയ്യുന്ന ചിത്രമായി മാറുകയാണ് രജനീകാന്തിന്റെ പേട്ട. മലയാള ചിത്രങ്ങളെ പോലും വെല്ലുന്ന ഓണ്‍ ലൈന്‍ ബുക്കിങ്ങാണ് ചിത്രത്തിനാണ്.
രജനീകാന്ത്-ശങ്കര്‍ ചിത്രം 2.0. കേരളത്തില്‍ മാത്രം അഞ്ഞൂറോളം തീയേറ്ററുകളിലായിരുന്നു ഒരുമിച്ച് റിലീസ് ചെയ്തത്. കേരളത്തില്‍ മികച്ച വരവേല്‍പ്പ് തന്നെയാണ് ലഭിച്ചത്.
ഒഫീഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യദിവസം ഈ ചിത്രം കേരളത്തില്‍ നിന്ന് നേടിയെടുത്തത് 6,09,00,666 രൂപയാണ്. അതിനെ മറികടന്നേക്കും എന്ന സൂചനയാണ് പേട്ടയില്‍.
കേരളത്തില്‍ പേട്ട വിതരണത്തിനെത്തിക്കുന്നത് നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓരോ ദിവസവും ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്താണ് പൃഥ്വി ചിത്രത്തിന്റെ വരവറിയിക്കുന്നത്.
ഏറെകാലത്തിന് ശേഷം മലയാളി ഇഷ്ടപ്പെടുന്ന സ്റ്റൈല്മന്നന് വേഷത്തില്‍ എത്തിയതാണ് പേട്ടയ്ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കിയത്.
രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയുടെ റിലീസ് പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
‘പേട്ട’ ടൈറ്റില്‍ റിലീസ് ചെയ്തപ്പോഴും ഇതേ ട്രെന്‍ഡായിരുന്നു. യൂടൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് 1,584,864 ലക്ഷം ആളുകളാണ് ഫസ്റ്റ് ലുക്ക് കണ്ടത്.സൂപ്പര്‍സ്റ്റാര്‍ രജനിക്ക് വില്ലനായി മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് വേഷമിടുന്നത്.
നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.