80 കളിൽ സിനിമാ മേഖലയിൽ തരംഗം സൃഷ്ടിച്ച നടിയാണ് സിൽക്ക് സ്മിത. 1979 ൽ വണ്ടിച്ചക്രം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് പ്രവേശിക്കുന്നത്.തുടർന്ന് തെന്നിന്ത്യയിലെ ഗ്ലാ മറ സ് നടി എന്ന ഖ്യാതി അവരെ തേടിയെത്തി. വണ്ടിച്ചക്രത്തിലെ കഥാപാത്രത്തിന്റെ പേരായ സിൽക്ക് എന്ന് കൂട്ടിച്ചേർത്താണ് താരം പിന്നീട് സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
16 വർഷം നീണ്ട് നിന്ന സിനിമാ ജീവിതത്തിൽ താരം ഏകദേശം 450 ഓളം സിനിമകളിൽ വേഷമിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ തിരിച്ചടികളും, സാമ്പത്തിക തകർച്ചകളും കാരണം 1996 സെപ്റ്റംബർ 23 ന് നടിയെ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 80 കളിൽ നടൻ രജനീകാന്തും സിൽക് സ്മിതയും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
തമിഴിൽ വിവിധ സിനിമകളിൽ സിൽക്കും, രജനികാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ഇരുവരും ചെയ്ത ഹോ ട്ട് ഡാൻസും അന്ന് അവരുടെ രഹസ്യ ബന്ധത്തിന്റെ ചർച്ചകൾക്ക് ആക്കം കൂട്ടി. സിൽക്ക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമാണ് രജനികാന്തിന് എന്ന രീതിയിലാണ് വാർത്തകൾ വന്നത്.
അതേസമയം തങ്ങളെക്കുറിച്ച വരുന്ന വാർത്തകളോട് അന്ന് ഇരുത്താരങ്ങളും പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം രജനികാന്ത് സിനിമയിൽ സൂപ്പർസ്റ്റാറാവുകയും, സിൽക്ക് തന്റെ കരിയറിന്റെ ഏറ്റവും മോശം കാലഘട്ടത്തിലും ആയിരുന്നു. സിനിമകളിൽ സെ ക് സ് സിംബൽ മാത്മ്രായി താരം മാറി. നല്ല വേഷങ്ങൾക്ക് വേണ്ടിയുള്ള താരത്തിന്റെ കാത്തിരിപ്പ് അതോടെ അസ്തമിക്കുകയായിരുന്നു.
അതേസമയം സിൽക്കിന്റെ ജീവചരിത്രം എന്ന രീതിയിൽ 2011 ൽ ബോളിവുഡിൽ ഡേർട്ടി പിക്ചർ എന്ന പേരിൽ സിനിമ ഇറക്കിയിരുന്നു. വിദ്യാ ബാലനാണ് അതിൽ സിൽക്കിന്റെ കഥാപാത്രത്തെ അവിസ്മരണമാക്കിയത. എന്നാൽ ചിത്രത്തിനെതിരെ രജനികാന്തിന്റെ ആരാധകർ രംഗത്ത് വന്നു.
നസ്‌റുദീൻ ഷാ അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ രജനീകാന്ത് ആണെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ എന്നാൽ ഇതിനെതിരെ ആരാധകർ രംഗത്ത് വന്നതോടെ വിഷയത്തിൽ വിശദ്ധീകരണവുമായി സിനിമയുടെ അണിയറപ്രവർത്തകർ വന്നിരുന്നു.