ആ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വ്വശി പറഞ്ഞു, ഞാന്‍ തയ്യാറായില്ല, ഒടുവില്‍ ഉര്‍വ്വശിക്ക് എന്നോട് പറയേണ്ടി വന്നു, അനുഭവം തുറന്നുപറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

331

മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഉത്സവമേളം. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രം മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം വ്യത്യസ്ത കാഴ്ചാനുഭവമാണ് പകര്‍ന്നത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവവും അതിന്റെ പേരില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും തുറന്നുപറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Advertisements

”ഉത്സവമേളത്തിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്ന് ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവര്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ചിത്രത്തിന്റെ ഒരു പാട്ട് സീന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഒന്ന് ബ്രേക്ക് എടുത്ത് ആശുപത്രിയില്‍ പോയി.”

Also Read; ഹിറ്റ് ചിത്രം ദൃശ്യത്തിന് ആദ്യം നല്‍കിയത് മറ്റൊരു പേര്, ആ പേര് ഇതായിരുന്നു

”അദ്ദേഹത്തിന് സുഖമില്ലാത്തത് കൊണ്ട് ഇനി സിനിമ നടക്കില്ലെന്ന് ഉണ്ണി മേരി, നയന, ആലപ്പി ഉഷ എന്നിവര്‍ വിചാരിച്ചു, എന്നിട്ട് ആരുടേയും അനുവാദമില്ലാതെ അവര്‍ സിനിമ കാണാനും പോയി. ഉണ്ണിത്താന്‍ തിരിച്ച് വന്ന് ഷൂട്ട് തുടങ്ങാന്‍ വേണ്ടി ഫോണ്‍ വിളിച്ചപ്പോള്‍ അവരാരും ഇവിടെ ഇല്ല സിനിമയ്ക്ക് പോയെന്ന് പറഞ്ഞു.”’

” ഇക്കാര്യം നിര്‍മ്മാതാവിനോടും പറഞ്ഞിരുന്നില്ല. അവരാരും ഇല്ലാത്തതിനാല്‍ ഇനി ഷൂട്ട് നടക്കില്ല എന്ന കാരണത്താല്‍ പാക്കപ്പ് പറഞ്ഞു. കറങ്ങാന്‍ പോയ അവര്‍ ഒമ്പതരയോടെയാണ് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെ അവരെ കാണാനായി ഞാന്‍ നേരെ ഗസ്റ്റ് ഹൗസിലേക്ക് പോയി.”

” ആരോട് ചോദിച്ചിട്ടാണ് നിങ്ങള്‍ പോയതെന്ന് താന്‍ ചോദിച്ചു. എന്നാല്‍ ആരോടും ചോദിച്ചില്ല, ഇനിയിപ്പോള്‍ ഷൂട്ട് ഇല്ല എന്ന കരുതി എന്ന് അവര്‍ പറഞ്ഞു. പിന്നീട് കുറേ സംസാരിച്ചു. അവസാനം വഴക്കിലാണ് അത് അവസാനിച്ചത്. ” എന്ന് രാജന്‍ പൂജപ്പുര പറയുന്നു.

”നടി ഉര്‍വശി അടുത്ത ദിവസം രാവിലെ സെറ്റിലെത്തിയിരുന്നു. അപ്പോള്‍ അവരെല്ലാവരും പരാതിയുമായി ഉര്‍വശിയുടെ അടുത്ത് ചെന്നു അന്നുണ്ടായ പ്രശ്‌നത്തില്‍ ഞാന്‍ മാപ്പ് പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഞാന്‍ തയ്യാറിയില്ല. നടന്നതെന്താണെന്ന് വിശദീകരിച്ച് നല്‍കി.”

Also Read: പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബാലയും കുടുംബവും, എല്ലാ ഐശ്വര്യങ്ങള്‍ക്ക് കാരണം എലിസബത്ത് ആണെന്ന് ആരാധകര്‍

ഇക്കാര്യം അറിഞ്ഞപ്പോള്‍ ഉര്‍വശി തന്നോട് മാപ്പ് പറഞ്ഞു. നടി തന്റെ സൈഡില്‍ നിന്ന് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യാവസ്ഥ അവര്‍ക്കും ബോധ്യപ്പെട്ടതോടെയാണ് സമാധാനമായതെന്നും ഈ സംഭവം മറക്കാന്‍ കഴിയാത്തതാണെന്നും രാജന്‍ പൂജപ്പുര പറയുന്നു.

Advertisement