ചിത്രത്തില്‍ മമ്മൂട്ടി മാത്രമല്ല രജനികാന്തും! തരംഗമാകാന്‍ ഒടിയനെത്തുന്നു

28

മലയാളത്തിന്റെ സൂപ്പര്‍സ്‌റ്റാര്‍ മോഹല്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയനാ’യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ചിത്രത്തില്‍ വമ്ബന്‍ താരനിരയാണ് അണിനിരങ്ങുന്നത്. മലയാളത്തില്‍ നിന്ന് മാത്രമല്ല മറ്റ് ഭാഷകളില്‍ നിന്നും താരങ്ങള്‍ എത്തുന്നുണ്ട്.

Advertisements

ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍‍. ഇവരെല്ലാം പ്രഥാനകഥാപാത്രങ്ങള്‍ തന്നെയാണെങ്കിലും ഒടിയന്‍ വ്യത്യസ്ഥനാവുന്നത് മറ്റ് മൂന്ന് താരങ്ങളിലൂടെയാണ്. മോഹന്‍ലാലിനെ കൂടാതെയുള്ള മറ്റ് മൂന്ന് താരങ്ങളാണ് ചിത്രത്തില്‍ തിളങ്ങാന്‍ പോകുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ശബ്‌ദത്തിലൂടെ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ്. സിനിമയുടെ കഥയുടെ ടൈറ്റില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. മമ്മൂട്ടിയും ഒടിയന്റെ ഭാഗമാകുന്നത് സിനിമാ പ്രേമികള്‍ക്ക് ആവേശകരമാകും.

മമ്മൂട്ടിയും മോഹന്‍ലാലും ആയി എന്നാല്‍ തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ കൂടി എത്തുന്നുണ്ടെന്നറിഞ്ഞാന്‍ ആരാധകര്‍ ഒന്ന് ഞെട്ടും. അതേ, രജനീകാന്തും ഒടിയന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് രജനികാന്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഒടിയന്‍ മലയാളത്തിന് പുറമെ തമിഴില്‍ ഡബ്ബ് ചെയ്ത് എത്തും. തമിഴ് വേര്‍ഷന്റെ ടൈറ്റില്‍ രജനികാന്തിന്റെ ശബ്ദത്തിലൂടെയായിരിക്കും പ്രേക്ഷകര്‍ കേള്‍ക്കുക.

ഇതുകൂടാതെ തെലുങ്കില്‍ നിന്നുമുണ്ട് ഒരു സൂപ്പര്‍താരം. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനില്‍ ശബ്‌ദം കൊടുക്കുന്നത് ജൂനിയര്‍ എന്‍‌ ടി ആര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ഭാഷകളിലും ഒടിയന്‍ തരംഗമാക്കാന്‍ ശ്രമിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Advertisement