രാജമാണിക്യത്തിലെ കഥാപാത്രം അത്ര സുഖിച്ചില്ല; ഇതൊക്കെ വളിപ്പല്ലേ എന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു; പക്ഷെ പടം ഇറങ്ങിയപ്പോള്‍ സീനുകളെല്ലാം മാസ്! റഹ്‌മാന്‍ പറയുന്നു

3478

മലയാളത്തില്‍ ഇറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ എന്നും മുന്‍പന്തിയിലുള്ള ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ആരാഝകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമഉള്ള ചിത്രം കൂടിയാണ് രാജമാണിക്യം.

2005ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അന്‍വര്‍ റഷീദാണ്. ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അന്ന് സിനിമയില്‍ റഹ്‌മാന്‍, മനോജ് കെ ജയന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Advertisements

ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ രാജമാണിക്യത്തിന്റെ സഹോദരനായാണ് റഹ്‌മാന്‍ അഭിനയിച്ചത്. രാജു എന്ന കഥാപാത്രമായിരുന്നു റഹ്‌മാന്‍രേത്. ഒരിടവേളയ്ക്ക് ശേഷം റഹ്‌മാന്‍ മമ്മൂട്ടിക്ക് ഒപ്പം എത്തിയപ്പോള്‍ ആരാധകരും ത്രില്ലിലായിരുന്നു.

ALSO READ- മഞ്ജുവിന്റെ പ്രണയത്തിന് കാരണം ഞാനാണെന്ന് കരുതി ഒരുപാട് വഴക്ക് പറഞ്ഞു; എന്നാല്‍ അച്ഛനെ കൊണ്ട് മാപ്പ് പറയിപ്പിച്ചേ മഞ്ജു അടങ്ങിയുള്ളൂ; താരത്തിന്റെ വാശിയെ കുറിച്ച് സുരേഷ് ഗോപി

ഇപ്പോഴിതാ സിനിമയേക്കുറിച്ചും അതിലേക്ക് മമ്മൂട്ടി തന്നെയാണ് തന്നെ സജസ്റ്റ് ചെയ്തതെന്നും പറയുകയാണ് റഹ്‌മാന്‍. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ലായിരുന്നെന്ന് റഹ്‌മാന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇത് ചെയ്താല്‍ സിനിമ നന്നാകുമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചില കാര്യങ്ങള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ബോര്‍ ആയി തോന്നിയിരുന്നുവെന്നും എന്നാല്‍ അതെല്ലാം തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് മാസായിട്ടാണ് അനുഭവപ്പെട്ടത് എന്നും റഹ്‌മാന്‍ പറഞ്ഞു.

ALSO READ-പോകേണ്ട, റോഡ് മോശമാണെന്ന് അനൂപ് പറഞ്ഞു; കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ബ്ലീഡിങായി; ഗര്‍ഭകാലത്തെ കുറിച്ച് ദര്‍ശന

മമ്മൂട്ടിയാണ് രാജമാണിക്യം സിനിമയില്‍ തന്നെ സജസ്റ്റ് ചെയ്തത്. സിനിമയില്‍ വന്ന് പെട്ടപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ട് അത്ര സുഖിച്ചില്ല. മനസിന് ചെറിയ പ്രയാസം തോന്നിയിരുന്നു. ചെന്ന് പെട്ട് പോയല്ലോയെന്ന് തോന്നി. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട നന്നാകും എന്നാണ് പറഞ്ഞത്.

ആ സിനിമ ഇത്രമാത്രം വിജയിക്കുമെന്ന് അദ്ദേഹത്തിന് ആദ്യമേ അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സംവിധായകന്‍ അതില്‍ ഒരുപാട് പുതിയ നമ്പറുകള്‍ ഇറക്കിയിരുന്നു. സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ അദ്ദേഹം ഷൂട്ട് എടുക്കുമ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും.

പക്ഷെ ആ സമയത്ത് ഇതൊക്കെ വളിപ്പ് അല്ലെ ചേട്ടാ എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. ഇതൊക്കെ നമ്മള്‍ ചെയ്യാന്‍ പാടുണ്ടോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഇത് രസമാകും നീ ചെയ്ത് നോക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അങ്ങനെ ഞാനും ഭീമന്‍ രഘു ചേട്ടനും നില്‍ക്കുമ്പോള്‍ ചില ആക്ഷനൊക്കെ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു. എന്നാല്‍ അത് തിയേറ്ററില്‍ മാസ് ആയിട്ടാണ് വര്‍ക്ക് ചെയ്തതെന്നും റഹ്‌മാന്‍ പറഞ്ഞു.

2009ല്‍ ബെല്ലാരി നാഗ എന്ന പേരില്‍ കന്നഡയിലേക്ക് റീമേഡ് ചെയ്തിരുന്നു. രാജമാണിക്യം 2007ല്‍ തമിഴിലേക്ക് അതേപേരില്‍ തന്നെ ഡബ്ബ് ചെയ്തിരുന്നു.

Advertisement