മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തിയ നടനാണ് രാജാ സാഹിബ്. മിമിക്രി വേദികളിൽ അനശ്വര നടൻ ജയനേയും ഇന്നസെൻറിനേയും അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു രാജാ സാഹിബ്. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം കോമഡി വേഷങ്ങളിൽ തിളങ്ങുകയായിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടേയും ടിവി ഷോകളുടേയും ഭാഗമായിട്ടുമുണ്ട്.
മിമിക്രിയിലൂടെ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. അപരന്മാർ നഗരത്തിൽ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇസ്ര, ചങ്ങാതിപ്പൂച്ച, ലവകുശ, ത്രീ ഡെയ്‌സ് തുടങ്ങിയ ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുമുണ്ട് രാജാ സാഹിബ്.
ALSO READ
ഗായകൻ എംജിയുടെ പറയാം നേടാം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിയ്ക്കുന്നത്. വിവാഹത്തെകുറിച്ചുള്ള എംജിയുടെ ചോദ്യങ്ങൾക്ക് രാജാ സാഹിബും ഭാര്യ റാണിയും പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ഞങ്ങളുടേത് ശൈശവവിവാഹം ആയിരുന്നു എന്ന് രാജാ സാഹിബ് പറയുമ്പോൾ എത്രയാണ് പത്തുവയസ്സിലോ എന്ന് എംജി തിരിച്ചു ചോദിക്കുന്നു. ഒരുപത്തു വയസ്സുകൂടി കൂട്ടിക്കോ എന്നാണ് നടൻ ചിരിച്ചു കൊണ്ട് മറുപടി നൽകിയത്. ഭാര്യ തന്റെ ബന്ധു ആണെന്നും ഉപ്പയുടെ സഹോദരിയുടെ മകൾ ആണ് ഭാര്യയായി എത്തിയത് എന്നും നടൻ പറയുന്നു. ഞങ്ങൾക്ക് ഇരുപതും പതിനെട്ടും വയസ്സായപ്പോഴേക്കും ഇങ്ങനെ കറങ്ങി തിരിഞ്ഞു വിവാഹത്തിലേക്ക് എത്തി.
നീ നാട്ടിൽ പ്രേമിയ്ക്കാത്ത ഏതേലും പെൺകുട്ടികൾ ഉണ്ടെങ്കിൽ വിവാഹം ചെയ്‌തോളാൻ ഡാഡിയും പറഞ്ഞു. അപ്പോൾ അങ്ങനെ നോക്കിയപ്പോൾ ഇവൾ മാത്രമാണ് ഉണ്ടായിരുന്നത്.
ശേഷം തമൃത തിമൃത തെയ് എന്നും രാജാ മറുപടി നൽകി. ആ ആ പാരലൽ കോളേജ് സംഭവം ആണോ എന്ന് എംജി ചോദിക്കുമ്പോൾ അതൊക്കെ അവൾക്കും അറിയുന്ന കഥകൾ ആണ്. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എല്ലാം അറിയാം എന്നും ഇരുവരും എംജിയോട് പറയുന്നുണ്ട്.
ALSO READ
അടുത്തിടെയാണ് രാജാ സാഹിബിന്റെയും റാണിയുടെയും മകൾ റാസി വിവാഹിതയായത്. വളരെ ലളിതമായ ചടങ്ങുകളോടെ വീട്ടിൽ വെച്ചായിരുന്നു വിവാഹം മുസ്ലീം മതാചാര പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും മറ്റുമായി റിസപ്ഷൻ പിന്നെ നടത്തുകയായിരുന്നു. ഷഹനാസാണ് റാസിയുടെ വരൻ. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് രാജാ സാഹിബിൻറെ ഫാമിലി.