ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരസുന്ദരി ആയിരുന്നു ശില്‍പ ഷെട്ടി. ബോളിവുഡിന്റെ മുഖമായി ശില്‍പ്പ ഷെട്ടി അഭിനയ രംഗത്ത് എത്തുന്നത് തൊണ്ണൂറുകളില്‍ ആണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.
2009 നവംബര്‍ 22ന് ആയിരുന്നു ബ്രിട്ടിഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശില്‍പയും കുന്ദ്രയും മുന്നേറിയത്.
പിന്നീട് നീ ല ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിട്ട രാജ് കുന്ദ്ര ജയില്‍ വാസവും അനുഭവിച്ചിരുന്നു. ഇപ്പോഴും കേസിന്റെ കെട്ടുപാടിലാണ് ഇരുനരും.
ALSO READ- ‘ആ സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാന്‍ പറ്റില്ല; വഴക്കടിക്കുന്നത് ഈ ഒരൊറ്റ കാര്യത്തിന്!’; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് സിദ്ധിഖ്
ഇതിനിടെ രാജ് കുന്ദ്രയുടെ ജയില്‍വാസം ആസ്പദമാക്കി ഒരു സിനിമയും എത്തുകയാണ്. രാജ് കുന്ദ്ര തന്നെ അഭിനയിക്കുന്ന ചിത്രം സറ്റെയര്‍ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. യുടി69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്തെത്തിയിരുന്നു.
കേസ് നടന്നപ്പോള്‍ പോലും ഭര്‍ത്താവിനെ പിന്തുണച്ച് കൂടെ നിന്നിരുന്നു ശില്‍പ ഷെട്ടി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും പിരിയാനൊരുങ്ങുകയാണോ എന്നാണ് സംശയം. സോഷ്യല്‍ മീഡിയയില്‍ രാജ് കുന്ദ്ര കുറിച്ച ഒരു നോട്ടാണ് ഇതിന് കാരണം.
ALSO READ- കോളിവുഡിലെ എക്കാലത്തേയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് പൊട്ടിച്ച് ലിയോ! വിജയ് ഇത്തവണ പിന്നിലാക്കിയത് ഷാരൂഖ് ഖാനേയും
”ഞങ്ങള്‍ പിരിഞ്ഞു. ഈ പ്രയാസമേറിയ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്നു”-എന്നാണ് രാജ് കുന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ രാജും ശില്‍പയും പിരിഞ്ഞുവെന്നുള്ള ചര്‍ച്ചകള്‍ മുറുകയിത്.
We have separated and kindly request you to give us time during this difficult period 🙏💔
— Raj Kundra (@onlyrajkundra) October 19, 2023
എന്നാല്‍ ഇത് രാജ് കുന്ദ്രയുടെ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം ആ രോ പിക്കുന്നുണ്ട്. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവച്ചത് എന്ന കമന്റുകളും പോസ്റ്റിന് താഴെ നിറയുകയാണ്.
കൂടാതെ, കുന്ദ്രയും ശില്‍പ്പയും പൊതുചടങ്ങുകളില്‍ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പലരും ചൂണ്ടിക്കാണിക്കുകയാണ്. കഴിഞ്ഞദിവസവും ചിത്രതതിന്റെ പോസ്റ്റര്‍ ശില്‍പ ഷെട്ടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.