കഴിഞ്ഞ ദിവസമായിരുന്നു ടെലിവിഷൻ താരം റെയ്ജൻ രാജൻ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. കോഴിക്കോട് സ്വദേശിയായ ശിൽപ ജയരാജ് ആണ് റെയ്ജിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. തീർത്തും ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. ഓഗസ്റ്റ് 26 ന് തൃശ്ശൂരിലെ സബ് രിജസ്റ്റാർ ഓഫീസിൽ വെച്ചാണ് താരത്തിന്റെ വിവാഹം നടന്നത്.
ലളിതമായ വിവാഹം വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് തങ്ങൾ രജിസ്റ്റർ വിവാഹം തിരഞ്ഞെടുത്തതെന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടൻ റെയ്ജനും ശിൽപയും വ്യക്തമാക്കുകയാണ്. വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു റെയ്ജൻ മനസ് തുറന്നത്. തങ്ങൾ രണ്ടു പേരും രണ്ട് മതവിശ്വാസികളാണെന്നും ഇതിനാലാണ് രജിസ്റ്റർ വിവാഹം എന്ന വഴി തിരഞ്ഞെടുത്തതെന്നുമാണ് താരം പറയുന്നത്.
”ഞങ്ങളുടേത് ഹിന്ദു-ക്രിസ്ത്യൻ വിവാഹമാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങൾ അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല. രജിസ്റ്റർ ചെയ്യാം. അതാണ് ഞങ്ങളുടെ ഇഷ്ടം. അത് ആദ്യമേ തന്നെ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറാം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലർക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട. ഓരോരുത്തരും അവരുടെ വിശ്വാസത്തിൽ നിൽക്കട്ടെ. അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ചെയ്തു” റെയ്ജൻ പറഞ്ഞു.
മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് റെയ്ജൻ അറിയപ്പെടുന്നത്. പൃഥ്വിയുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിക്ക് പിന്നിലെ രഹസ്യം. പിന്നാലെ തന്റെ പ്രകടനങ്ങളിലൂടേയും കയ്യടി നേടുകയായിരുന്നു റെയ്ജൻ. അതേസമയം ഈ അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതനായേക്കുമെന്നും റെയ്ജൻ അറിയിക്കുന്നത്. പിന്നാലെ വിവാഹത്തിനായുള്ള ഷോപ്പിംഗും വീഡിയോയും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതേസമയം, വധുവിനെ മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം വിവാഹശേഷം വധുവിനൊപ്പം നടന്ന് വരുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടെയാണ് റെയ്ജന്റെ വിവാഹം കഴിഞ്ഞെന്ന വാർത്ത ചർച്ചയായത്. നിരവധി പേർ താരത്തിന് ആശംസകൾ നേർന്നു. ആത്മസഖി, തിങ്കൾകലമാൻ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ ടനാണ് റെയ്ജൻ.
രജിസ്റ്റർ ഓഫീസിൽ വച്ച് ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജൻ ശിൽപയുടെ കഴുത്തിൽ താലിക്കെട്ടുകയായിരുന്നു. ശിൽപ റെയ്ജന്റെ കഴുത്തിൽ മാലയിട്ട് കൊടുക്കുകയും ഇരുവരും പരസ്പരം മോതിരങ്ങൾ കൈമാറുകയും ചെയ്തു. വിവാഹത്തിന് ശേഷം ഇരുവരും ഒരു പള്ളിയിലും പോയിരുന്നു.