അതീവ ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ എത്തിയ നടിയാണ് റായ് ലക്ഷ്മി. എന്നാല്‍ റായ് ലക്ഷ്മിയ്ക്ക് സിനിമയില്‍ രാശിയില്ല എന്നാണ് പറയുന്നത്.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് ലക്ഷ്മി തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തില്‍ അത് പ്രേക്ഷകര്‍ കാണുകയും ചെയ്തതാണ്.
എന്നാല്‍ ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്നാണ് റായ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടി.
റായ് ലക്ഷ്മിയുടെ അടുത്ത ചിത്രം ‘മിരുക’യാണ്. കേന്ദ്ര നായക വേഷത്തില്‍ ശ്രീകാന്ത് എത്തുന്നുണ്ടെങ്കിലും റായ് ലക്ഷ്മിയും ശ്രീകാന്തും ജോഡികളല്ല. ഇത് നായികയും നായകനുമുള്ള ചിത്രമല്ല എന്നാണ് റായ് ലക്ഷ്മി പറയുന്നത്.
ഒരു വിധവയുടെ വേഷമാണ് എനിക്ക് ചിത്രത്തില്‍. ഒരു മകളുണ്ട്. വളരെ പക്വതയുള്ള കഥാപാത്രമാണ് അതെന്നും താരം പറയുന്നു.
മിരുക ത്രില്ലറാണ്. ഇനി വരാനിരിക്കുന്ന നീയ 2 ഒരു പാമ്പ് ചിത്രമാണ്. സിന്‍ട്രല എന്ന സിനിമ ഹൊറര്‍ ത്രില്ലറാണ് എന്നും റായ് ലക്ഷ്മി പറയുന്നു.