ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷമി. വിവാദങ്ങളും അരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഗര്‍ഭിണിയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി റായ് ലക്ഷമി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് രംഗത്തുവന്നു താരം.
പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. “ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു.
എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്” – എന്നും ലക്ഷ്മി വ്യക്തമാക്കി.
മലയാളം തമിഴ് സിനിമകളില്‍ തിരക്കേറിയ ലക്ഷമി ഇപ്പോള്‍ ഒരു കന്നട ചിത്രമായ ഝാന്‍സിയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്.