ഡേറ്റ് ചെയ്യാന്‍ ആഗ്രഹം രാഹുല്‍ ഗാന്ധിയെ വിവാദം കത്തിച്ച് കരീന കപൂര്‍; പിന്നീട് സംഭവിച്ചതിങ്ങനെ!

16114

ഇന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളില്‍ പെട്ടവരാണ് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ജോഡി. ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം കരീനയുമായി സെയ്ഫ് വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ ഈ ബന്ധം അധികനാള്‍ നീളില്ലെന്ന് വിധിയെഴുതിയവര്‍ ഏറെ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വിവാഹ ജീവിതത്തിന്റെ വിജയകരമായ പത്താം വര്‍ഷത്തിലാണ് ഇരുവരും. 2012ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. ഏറെ നാള്‍ ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.

Advertisements

ബോളിവുഡിലെ മറ്റ് താരങ്ങള്‍ പോലും മാതൃകയാക്കാന്‍ ശ്രമിക്കുന്ന ദമ്പതികളാണ്. പരസ്പര ധാരണയും, സ്‌നേഹവും, ബഹുമാനവുമാണ് തങ്ങളുടെ ജീവിത്തിന്റെ അടിത്തറയെന്ന് പലപ്പോഴും കരീന തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിങ് ടു ഗെതറായിരുന്നു.

ALSO READ- 10000 ദിവസങ്ങള്‍ ഈ സുന്ദരഭൂമിയില്‍ ഒരുമിച്ചു യാത്രചെയ്യാന്‍ ദൈവം അവസരം തന്നു; കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും; സിന്ധുവിന് ആശംസകളുമായി കൃഷ്ണകുമാര്‍

ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും സുന്ദരമായ ജോഡിയാണ്. സെയ്ഫിന്റെ രണ്ടാം വിവാഹമാണ് ഇതെന്നതും, ഇരുവരും തമ്മില്‍ പ്രായ വ്യത്യാസം ഉണ്ടെന്നതും വിമര്‍ശകര്‍ക്ക് ചൂണ്ടി കാണിക്കാമെങ്കിലും ആളുകള്‍ അംഗീകരിക്കുന്ന കാര്യമാണ് ഇരുവരുടെയും ആത്മബന്ധം. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും. വിവാഹിതയും രണ്ടുകുട്ടികളുടെ ‘അമ്മ ആയിട്ടും നടിയുടെ താര പദവിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിത്വമാണ് കരീനയുടേയത്. ഒരിക്കല്‍ കരീന രാഹുല്‍ ഗാന്ധിയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. അത് വലിയ വിവാദമാവുകയും ചെയ്തു. ഇതോടെ തിരുത്തിപ്പറയാനും കരീന മടികാണിച്ചില്ല. സിമി ഗരേവാളിന്റെ ഷോയില്‍ വെച്ചാണ് കരീനയുടെ തുറന്നുപറച്ചില്‍. ഈ ഷോയില്‍ വെച്ചാണ് അതിഥിയായി എത്തിയ കരീനയോട് ലോകത്തുള്ള ആരെയെങ്കിലും ഒരാളെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് സിമി ചോദിച്ചത്.

കരീന ഒരു താരത്തിന്റെ പേര് പറയുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും താരം സകലരേയും അമ്പരപ്പിച്ചുകൊണ്ട് അന്ന് കരീന പറഞ്ഞത് ഇതായിരുന്നു: ‘ഞാനിത് പറയാമോ എന്നറിയില്ല. ഇദ്ദേഹത്തെ അടുത്തറിയുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. വിവാദമായേക്കാം, രാഹുല്‍ ഗാന്ധി’- എന്നാണ് കരീന പറഞ്ഞത്.

ALSO READ- അഞ്ച് വര്‍ഷം നായകവേഷം വേണ്ടെന്ന് വെച്ചു, വില്ലനായി, സഹനടനായി; ഇല്ലെങ്കില്‍ വെറുതെ വില പോകുമെന്ന് ഉണ്ണി മുകുന്ദന്‍

രാഹുല്‍ ഗാന്ധിയെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യ ടുഡേയില്‍ വന്ന ചിത്രങ്ങള്‍ കണ്ടിരുന്നു. അദ്ദേഹവുമായുള്ള സംസാരം എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാണ് കരീന പറഞ്ഞത്. അതുപോലെ തന്നെ ഞാന്‍ വരുന്നത് സിനിമാ പാരമ്പര്യമുള്ളൊരു കുടുംബത്തില്‍ നിന്നുമാണ്. അദ്ദേഹത്തിന്റേത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബവും. ഞങ്ങള്‍ക്കിടയില്‍ രസകരമായൊരു സംഭാഷണം നടന്നേക്കാമെന്നും അന്ന് കരീന പറഞ്ഞിരുന്നു.

അന്നത്തെ കരീനയുടെ വാക്കുകള്‍ വലിയ പ്രതിഷേധമായി മാറുകയും ചെയ്തു. അഭിമുഖം വിവാദമായതോടെ കരീന പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു.
ഇപ്പോഴിതാ വീണ്ടും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവീമാവുകയും ചെയ്തിരിക്കുകയാണ്.

Advertisement