രണ്ടാമതും അച്ഛനായി രാഹുല്‍ ഈശ്വര്‍, പാച്ചുവിന് കൂട്ടായി കണ്മണി എത്തിയ സന്തോഷം പങ്കുവെച്ച് ദീപ രാഹുല്‍ ഈശ്വര്‍

542

ശബരിമല സ്ത്രീപ്രവേശനത്തിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും നിറഞ്ഞുനിന്ന പ്രവര്‍ത്തകനാണ് രാഹുല്‍ ഈശ്വര്‍. മലയാളികള്‍ക്ക് ഈ മുഖം പരിചിതമായതും ചാനല്‍ ചര്‍ച്ചകളിലൂടെ തന്നെയാണ്.

Advertisements

ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായ എതിര്‍പ്പ്പ്രകടിപ്പിച്ച് ആദ്യം രംഗത്ത് വന്നതും രാഹുല്‍ ഈശ്വര്‍ തന്നെയാണ്. സേവ് ശബരിമല എന്ന ഹാഷ്ടാഗോടു കൂടി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു രാഹുല്‍ ഈശ്വര്‍.

Also Read: മകളുടെ മരണം കഴിഞ്ഞാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ സിനിമയാണ്, തുറന്നുപറഞ്ഞ് സുരേഷ് ഗോപി

രാഹുല്‍ തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് അവതാരകയായ മലയാളികളുടെ പ്രിയങ്കരി ദീപയെയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദീപയും ചാനല്‍ ചര്‍ച്ചകളിലെല്ലാം ഏറെ സജീവമാണ്. അടുത്തിടെയായിരുന്നു താന്‍ വീണ്ടും ഒരു അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം ദീപ പങ്കുവെച്ചത്.

ദീപ അടുത്തിടെ നടത്തിയ പ്രഗ്നന്‍സി ഫോട്ടോഷൂട്ടും ഏറെ വൈറലായിരുന്നു. ദീപയ്ക്ക് രണ്ടാമതും ആ്ണ്‍കുഞ്ഞായിരുന്നു പിറന്നത്. പാച്ചുവിന് കൂട്ടായി ഒരു കണ്മണി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ദീപയും രാഹുലും.

Also Read: ‘പത്തൊമ്പതാം വയസില്‍ പ്രണയം സഫലമായി, ഒരിക്കലും കാമുകിയെ ചതിച്ചിട്ടില്ല; പിരിയാന്‍ കാരണമായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍’: ജഗതി പറഞ്ഞതിങ്ങനെ

ഇപ്പോഴിതാ തന്റെ വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ദീപ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആദ്യം ഗര്‍ഭിണിയായപ്പോള്‍ എല്ലാവരെയും അറിയിക്കാന്‍ തനിക്ക് വ്യഗ്രത ആയിരുന്നുവെന്നും രണ്ടാമത്തെ തവണ പ്രഗ്നന്റായപ്പോള്‍ അത്രത്തോളം എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നില്ലെന്നും ദീപ പറയുന്നു.

ആദ്യം ഗര്‍ഭിണിയായപ്പോള്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ടൊന്നും നടത്തിയിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ നടത്താമെന്ന് കരുതിയതെന്നും പാച്ചുവിനെയും രാഹുലേട്ടനെയും ഉള്‍പ്പെടുത്തണമെന്നും തന്റെ ആഗ്രഹമായിരുന്നുവെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

Advertisement