മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന് ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.
രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു.
ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന് അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനും കാവ്യയ്ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കേസ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 16ാം തിയ്യതി മഞ്ജു വാര്യരുടെ മൊഴി ഒരിക്കല്‍ കൂടി എടുക്കുകയാണ്. ഈ സമയത്ത് ദിലീപിനും കാവ്യയ്ക്കുമെതിരെയുള്ള രാഹുല്‍ ഈശ്വറിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്.
താന്‍ ദിലീപ് അനുകൂലിയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും രാഹല്‍ ഈശ്വര്‍ പറയുന്നു. കേസില്‍ കാവ്യയ്കക്ക് ബന്ധമുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നൊക്കെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും ആ പറഞ്ഞവരൊക്കെ ഇപ്പോള്‍ എവിടെയെന്നും രാഹുല്‍ ചോദിക്കുന്നു.
കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്തൊക്കെ കള്ളങ്ങളാണ് ആ പാവം കുടുംബത്തെ കുറിച്ച് പറഞ്ഞതെന്നും നി കോടതി വിധി വന്നാല്‍ എല്ലാ വ്യാജ പ്രചരണങ്ങളും തകര്‍ന്നുവീഴുന്നത് കാണാമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.