മലയാള സീരിയല്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരകളില്‍ ഒന്നായിരുന്നു എന്നും സമ്മതം. ഇതില്‍ നായികയും നായകനുമായി എത്തിയ താരങ്ങളായിരുന്നു രാഹുല്‍ രാമചന്ദ്രനും അശ്വതിയും.
ഇന്ന് പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇരുവരും. ഒത്തിരി ആരാധകരുള്ള ഈ താരജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയാണ്. ഈ സന്തോഷ വാര്‍ത്ത ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് രാഹുല്‍ രാമചന്ദ്രനും അശ്വതിയും. യൂട്യൂബ് ചാനലിലൂടെയും മറ്റും ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള റീല്‍ ആണ് അശ്വതി പങ്കുവെച്ചത്.
ഉന്നോട് വാഴ്വത് ആനന്ദമേ എന്ന പാട്ടിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. അടുത്തിടെയായിരുന്നു രാഹുലിന്റെയും അശ്വതയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.