കുറച്ചധികം പേടിയുണ്ടെന്ന് അശ്വതി, ഞാനൊന്നും ചെയ്യില്ലെന്ന് രാഹുല്‍, വിവാഹശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് രാഹുലും അശ്വതിയും, സ്വപ്‌നം പൂവണിഞ്ഞുവെന്ന് നവദമ്പതികള്‍

620

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സീരിയല്‍ താരങ്ങളായ അശ്വതിയും രാഹുലും വിവാഹിതരായിരിക്കുകയാണ്. ആഡംബര വിവാഹം തന്നെയായിരുന്നു ഇരുവരുടെയും. സീരിയല്‍ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരാണ് ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

Advertisements

സോഷ്യല്‍മീഡിയയില്‍ ഇവരുടെ വിവാഹചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: പീഡന പരാതിയുമായി എത്തി യുവതി, പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷിയാസ് കരിം

തങ്ങളുടെ വലിയ ഡ്രീം തന്നെയായിരുന്നു ഈ വിവാഹം. ഒത്തിരി സന്തോഷം തോന്നുന്നുവെന്നും സീരിയലിലെ പോലെയല്ല തങ്ങള്‍ ജീവിച്ച് തുടങ്ങുകയാണെന്നും പുതിയൊരു ലൈഫ് തുടങ്ങുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണെന്നും രാഹുല്‍ പ്രതികരിച്ചു.

തനിക്ക് പേടിയുണ്ടെന്നായിരുന്നു അശ്വതിയുടെ പ്രതികരണം. എന്നാല്‍ പേടിക്കേണ്ട, താനൊന്നും ചെയ്യില്ലെന്നായിരുന്നു ഇതിന് രാഹുല്‍ നല്‍കിയ മറുപടി. ഇരുവരും മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കെല്ലാം രസകരമായിട്ടായിരുന്നു മറുപടി നല്‍കിയത്.

Also Read: എല്ലാ പാര്‍ട്ടിക്കും സ്വീകാര്യന്‍, രാഷ്ട്രീയത്തില്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ, മനസ്സുതുറന്ന് ജഗദീഷ്

അതിനിടെ സദ്യ കഴിക്കുമ്പോള്‍ രാഹുലിന് ചോറുരുള വായില്‍ വെച്ച് കൊടുത്തൂടെ എന്ന് മുന്നിലുള്ള ഒരാള്‍ പറഞ്ഞു. അപ്പോള്‍ അശ്വതിക്ക് മടിയായിരുന്നു. എന്നാല്‍ ഫോട്ടോക്ക് വേണ്ടി ഇരുവരും സദ്യ വാരിക്കൊടുത്തു.

Advertisement