ഊര്‍ജ്ജസ്വലയായി നടന്നിരുന്ന സഹപ്രവര്‍ത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികള്‍ ചെയ്യാല്‍ സുബിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും. നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോമഡി വേദികളില്‍ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം. കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാര്‍ത്ഥയെ കുറിച്ച് ഒരിക്കല്‍ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കില്‍ ഏറ്റ പ്രോഗ്രാം ഞാന്‍ ചെയ്യുമെന്നായിരുന്നു.
അതേസമയം, സുബിയുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കായിട്ടില്ല. സഹ താരങ്ങള്‍ എല്ലാം തന്നെ സുബിയുടെ വേര്‍പ്പാടിനെ കുറിച്ച് കുറിപ്പുകള്‍ പങ്കുവെക്കുകയാണ്. സുബിയുടെ പഴയ കല ചിത്രങ്ങളും വീഡിയോകളും എല്ലാമാണ് ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
വിവാഹം തീരുമാനിച്ചിരിക്കവേയാണ് സുബിയുടെ വിയോഗം. ഇപ്പോഴിതാ സുബിയെ കുറിച്ച് മനസ്സുതുറക്കുകയാണ് സുബിയുമായി വിവാഹം നിശ്ചയിച്ചിരുന്ന രാഹുല്‍. സുബി ജോലിയില്‍ വളരെ ആത്മാര്‍ത്ഥതയുള്ള ആളായിരുന്നുവെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്ന് എപ്പോഴും താന്‍ പറയാറുണ്ടായിരുന്നുവെന്നും രാഹുല്‍ പറയുന്നു.
കലയെ അത്രത്തോളം സ്‌നേഹിക്കുന്നവരായിരുന്നു തങ്ങള്‍ ഇരുവരും. 20 വര്‍ഷത്തോളമായി തനിക്ക് സുബിയെ അറിയാം. കുറച്ചുകാലമായി മിക്ക ഷേകള്‍ക്കും തങ്ങള്‍ ഒന്നിച്ചായിരുന്നു പോയിരുന്നതെന്നും ഒരുമിച്ച് യാത്രകളും പോകാറുണ്ടെന്നും അങ്ങനെ ജീവിതത്തിലും ഒന്നിച്ച് പോകാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.
ഇനി തന്റെ ജീവിതത്തില്‍ ഒരു വിവാഹം നടക്കുമോ എന്ന് തനിക്ക് അറിയില്ല. സുബിക്ക് സോഡിയം പൊട്ടാസ്യം കുറവായിരുന്നുവെന്നും കരളിന് മഞ്ഞപ്പിത്തം പിടിച്ചിരുന്നുവെന്നും കൊടുക്കാന്‍ പറ്റിയ നല്ല ചികിത്സ സുബിക്ക് കൊടുത്തിരുന്നുവെന്നും സുബിയുടെ സ്വഭാവം ആയിരുന്നു അവളെ എല്ലാവരുടെയും പ്രിയങ്കരിയാക്കിയതെന്നും രാഹുല്‍ പറയുന്നു.