ശോഭനയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്, കല്യാണം കഴിക്കാന്‍ ആഗ്രഹം മറ്റൊരാളെയായിരുന്നു, മനസ്സ് തുറന്ന് റഹ്‌മാന്‍

2960

മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകന്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളന്‍ നായകനായിരുന്നു താരം.

സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികള്‍ക്കും തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാന്‍. 1983ല്‍ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Advertisements

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് റഹ്‌മാന്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാന്‍ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു.

Also Read:അത് അറിയാതെ ആണ് ഞാൻ ആലിസിനെ വിവാഹം കഴിച്ചത്, തന്നെ പറ്റിച്ച് കെട്ടുക ആയിരുന്നു, സജിൻ പറയുന്നത് കേട്ടോ

ശോഭന റഹ്‌മാന്‍ ജോഡി മലയാളികള്‍ക്ക് ഒത്തിരി ഇഷ്ടമുള്ള ജോഡിയായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അതിനിടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്ന് പറയുകയാണ് കാന്‍ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍. അന്നെത്തെ ആളുകള്‍ക്ക് ഒരാണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ അവര്‍ തെറ്റായ രീതിയിലാണ് അതെടുക്കുക എന്നും റഹ്‌മാന്‍ പറയുന്നു.

Also Read: ‘സംവിധാനം ചെയ്യാന്‍ വേണ്ടി സിനിമ കോഴ്‌സ് പഠിച്ചിട്ടില്ല; പിന്നെയല്ലേ അഭിപ്രായം പറയാന്‍’; അഞ്ജലി മേനോനോട് ജൂഡ് ആന്തണി; എല്ലാ സിനിമക്കാരോടും പറയുമോ എന്ന് സോഷ്യല്‍മീഡിയ

ശോഭനയും രോഹിണിയുമൊക്കെ തന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും ഷൂട്ട് കഴിഞ്ഞാല്‍ പലപ്പോഴും രോഹിണിയുമായോ ശോഭനയുമായോ പുറത്തുപോയി ഐസ്‌ക്രീമൊക്കെ കഴിക്കാറുണ്ടെന്നും ഇതൊക്കെ പിന്നീട് ഗോസിപ്പുകളായി മാറിയിട്ടുണ്ടെന്നും റ്ഹമാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമയില്‍ നിന്നും മറ്റൊരാളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement