ആദ്യം തനിക്ക് രാജമാണിക്യത്തിൽ അഭിനയിക്കാൻ താൽപര്യം ഇല്ലായിരുന്നു പക്ഷേ, റഹ്മാന്റെ വെളിപ്പെടുത്തൽ

18

അൻവർ റഷീദിന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി തകർത്താടിയ സൂപ്പർഹിറ്റ് ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു.

ബെല്ലാരി രാജയെന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം തന്നെ ഹിറ്റായ കഥാപാത്രമായിരുന്നു റഹ്മാന്റേതും. ഒരുകാലത്തു തരംഗമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന്റെ തിരിച്ചു വരവായിരുന്നു രാജമാണിക്യം.

Advertisements

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജയുടെ സന്തത സഹചാരിയായി നടൻ റഹ്മാനും പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ രാജമാണിക്യത്തിലെ വേഷം തനിക്ക് വലിയ രീതിയിലുള്ള ടെൻഷനുണ്ടാക്കിയെന്നു തുറന്നു പറയുകയാണ് റഹ്മാൻ.

ഈ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ ആദ്യം മടിതോന്നിയിരുന്നെന്ന് റഹ്മാൻ പറയുന്നു.

ഇനിയുള്ള സിനിമകളിൽ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടിയെന്നും റഹ്മാൻ പറഞ്ഞു.

എന്നാൽ ഈ കഥാപാത്രം ചെയ്യാൻ ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും റഹ്മാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

ധൈര്യത്തോടെ ഈ കഥാപാത്രം ഏറ്റെടുത്തോളാനും നിന്റെ കരിയറിന് ഇതൊരു മികച്ച ബ്രേക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement