1980 കളില്‍ മലയാളം സിനിമ ആസ്വാദിച്ച ഒരു നടനായിരുന്നു റഹ്‌മാന്‍. പക്കത്തെ വീട്ട് പയ്യന്‍ ഇമേജായിരുന്നു താരത്തിന്. അതിന് പുറമേ റൊമാന്റിക് ഹീറോ പരിവേഷവും. കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
നായികയെ കറക്കിയെടുത്ത് ബൈക്കില്‍ കറങ്ങി നടക്കുന്ന ഫ്രീക്കനായിരുന്നു ആ സമയത്ത് മലയാളികള്‍ക്ക് റഹ്‌മാന്‍. അതിനിടയില്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതാരം വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു.
ആ തിരിച്ച് വരവിലും അദ്ദേഹത്തിന്റെ സ്റ്റെലും, ലുക്കും എല്ലാം ആരാധികമാരെ അധികമാക്കിയതേ ഉള്ളു. നിലവില്‍ തന്റെ അഭിനയജീവിതത്തിന്റെ നാല്പതാം വര്‍ഷം ആഘോഷിക്കുകയാണ് താരമിപ്പോള്‍.
ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ സ്വന്തം സഹോദരനെ പോലെയാണ് മമ്മൂക്കയെ കണ്ടതെന്നും തന്റെ പതിനാറാമത്തെ വയസ്സുമുതലേ താന്‍ അദ്ദേഹത്തെ കാണുന്നുണ്ടെന്നും റഹ്‌മാന്‍ പറയുന്നു.
ഇച്ചാക്ക എന്നാണ് റ്ഹമാന്‍ മമ്മൂട്ടിയെ വിളിക്കുന്നത്. തന്റെ ആദ്യ ചിത്രം മുതലേ ഇച്ചാക്ക ഒപ്പമുണ്ടെന്നും ബ്ലാക്ക് എന്ന ചിത്രത്തിലൂടെ താന്‍ വലിയ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും ഇച്ചാക്ക ഉണ്ടായിരുന്നുവെന്നും റഹ്‌മാന്‍ പറയുന്നു.
താന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്താണ് മമ്മൂക്കയെ കാണുന്നത്. അദ്ദേഹത്തോട് തനിക്കുള്ള ബന്ധം അദ്ദേഹത്തിന് തന്നോടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം തന്നെ ചീത്തപറയാറുണ്ടെന്നും തന്നോട് തമാശ പറയാറുണ്ടെന്നും റ്ഹമാന്‍ പറയുന്നു.