രഹസ്യ രേഖകളൊന്നും ചോർന്നിട്ടില്ല, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാകില്ല : രഹസ്യ രേഖ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് കോടതി

100

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്ന് വിചാരണ കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.

ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോയെന്നകാര്യം പരിശോധിക്കേണ്ടതല്ലേയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ദിലീപ് പലരേയും സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. അതിനാൽ കോടതി ജീവനക്കാർ സ്വാധീനത്തിൽ പെട്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Advertisements

ALSO READ

നല്ല വേഷമാണെന്ന് പറഞ്ഞ് വിളിക്കും, പിന്നെ വേറെ രീതിയിൽ ഒക്കെ ഭിഓരോന്ന് ചെയ്യിപ്പിക്കും; തനിക്ക് പറ്റിയ ചതികളെ കുറിച്ച് ആൻഡ്രിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കേസിൽ രഹസ്യ രേഖകളൊന്നും കോടതിയിൽ നിന്നും ചോർന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. എന്ത് രഹസ്യ രേഖയാണ് ചോർന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ചോരുന്നതു സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ല. കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അത് തയ്യാറാക്കുന്നത് ബെഞ്ച് ക്ലാർക്കാണെന്നും കോടതി വ്യക്തമാക്കി.

കോടതിയിൽ ഉള്ളവരുടെ കാര്യങ്ങൾ നോക്കാൻ തനിക്ക് അറിയാം. രഹസ്യ രേഖ ചോർന്നിട്ടുണ്ടെങ്കിൽ വ്യക്തമായ തെളിവ് ഹാജരാക്കണം. ഇപ്പോൾ നൽകിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച കേസ് മെയ് ഒൻപതിലേക്ക് മാറ്റി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന കേസും മെയ് ഒൻപതിനാകും പരിഗണിക്കുക.

ALSO READ

ആദ്യത്തെ പ്രധാന്യം അതിനാണ്, ഹണിമൂണിന് പോകുന്നതിനെ കുറിച്ച് സാന്ത്വനത്തിലെ ‘അപ്പു’ രക്ഷാ രാജ്, വിവാശേഷമുള്ള ആദ്യ പ്രതികരണം

ദിലീപിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകൾ ഫോണിൽ നിന്നും കണ്ടെത്തിയത്. ഇത് ദിലീപിന്റെ ഫോണിൽ എത്തിയത് എങ്ങനെയെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

 

Advertisement