റാഗിങ് ചെയ്യാൻ വന്ന സീനിയർ പെൺകുട്ടിയെ ഭാര്യയാക്കി, മകളുടെ മുന്നിൽ വെച്ച് റൊമാൻസ് ചെയ്യാൻ അവൾ സമ്മതിക്കില്ല, നടൻ ഷാജു പറയുന്നത് കേട്ടോ

4456

ഏറെക്കാലമായി മലയാളം സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് ഡോക്ടർ ഷാജു എന്ന നടൻ. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ടി എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. ആദ്യമായി നായകനായെത്തുന്നത് ജ്വാലയായ് എന്ന സീരിയലിലാണ്.

ഇതിനോടകം തന്നെ അരാധകർക്കെല്ലാം പ്രിയങ്കരനാണ് ഡോ ഷാജു. നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ താരമായ ഡോക്ടർ ഷാജു ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലാലണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഈ പരമ്പരയിലെ രോഹിത്ത് എന്ന കഥാപാത്രത്തെ മനോഹരമായാണ് ഷാജു കൈകാര്യം ചെയ്യുന്നത്.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ ഭർത്താവ് ഉപേക്ഷിച്ചെങ്കിലും സുഹൃത്തായ രോഹിത് ഗോപാലിന്റെ ഇടപെൽ സുമിത്രയെ വലിയൊരു ബിസിനസുകാരി ആക്കിയിരിക്കുകയാണ്. പുതിയ പല ബിസിനസുകളിലേക്കും ചുവടുവെച്ച് സുമിത്ര ഉയരങ്ങൾ കീഴടക്കുന്നതും രോഹിത് ഒപ്പമുള്ളതുമാണ് പരമ്പരയിൽ കാണിക്കുന്നത്.

ALSO READ- ജീവിതത്തിൽ ജീവന് തുല്യം പ്രണയിച്ചത് ഈ രണ്ടുപേരെ; ഒടുവിൽ രണ്ടുപ്രണയിനികളെയും നേടിയെടുത്ത റിച്ചാർഡ് ജോസ്; കറുത്തമുത്തിലൂടെ ഇഷ്ടതാരമായി മാറിയ റിച്ചാർഡിന്റെ ജീവിതത്തിലെ നേട്ടങ്ങൾ ഇങ്ങനെ

ഏറെ കാലത്തിന് ശേഷം മിനിസ്‌ക്രീനിൽ അഭിനയിക്കാനെത്തിയ ഡോ ഷാജുവാണ് രോഹിത് ഗോപാലിനെ അവതരിപ്പിക്കുന്നത്. സീരിയലിൽ സുമിത്രയോട് പ്രണയം സൂക്ഷിക്കുന്ന കാമുകനാണ് രോഹിത്ത്. അതേസമയം, യഥാർത്ഥ ജീവിതത്തിൽ തനിക്ക് അത് പോലെ റൊമാൻസ് തന്റെ ഭാര്യയോട് കാണിക്കാൻ കഴിയില്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. പറയാം നേടാം എന്ന ഷോയിൽ വന്നപ്പോഴാണ് ഷാജു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പ്രണയത്തെ കുറിച്ചും മറ്റും ഷാജു പറഞ്ഞതിങ്ങനെ:

കോളേജിൽ തന്റെ സീനിയർ ആയിട്ടുള്ള പെൺകുട്ടിയെയാണ് ഷാജു പ്രണയിച്ച് വിവാഹം ചെയ്തത്. ലിറ്ററേച്ചർ എം എ കഴിഞ്ഞിട്ടാണ് ബിഡിഎസ് പഠിക്കാനായി പോയത്. സേലത്തെ ഒരു കോളേജിലാണ് താരം ബിഡിഎസ് ചെയ്തത്. അതുകൊണ്ടുതന്നെ അവിടെ ചെല്ലുമ്പോൾ എംജി കോളേജിൽ ഷാജുവിന്റെ ജൂനിയേഴ്സ് ആയി പഠിച്ചവർ നേരത്തെ ചേർന്നത് കാരണം അവിടെ അവർ തന്റെ സീനിയേഴ്സ് ആവുകയായിരുന്നു എന്നാണ് ഷാജു വെളിപ്പെടുത്തിയത്.

ALSO READ-കേരള സാരി അണിഞ്ഞ് ആറ്റുകാലമ്മയെ തൊഴുത് അമൃത നായർ; എന്താണ് സ്‌പെഷ്യൽ വിശേഷം എന്ന് തിരക്കി ആരാധകർ

‘അക്കാലത്ത് റാഗിങിന്റെ ബേസിക് കാര്യം മീശ എടുപ്പിക്കലാണ്. എനിക്ക് അന്ന് നല്ല കട്ടിയുള്ള മീശ ഉണ്ടായിരുന്നു. നാളെ വരുമ്പോൾ എല്ലാവരും മീശ എടുക്കണം എന്നായിരുന്നു റാഗിങ്. പിറ്റേ ദിവസം എല്ലാവരും മീശ എടുത്തു കളഞ്ഞു. ഞാനും എന്റെ ഒരു സുഹൃത്തും മാത്രം എടുക്കാതെ വന്നു. അപ്പോഴാണ് നമ്മുടെ തൊട്ടടുത്ത സീനിയർ ബാച്ചിലെ കുറച്ച് പെൺകുട്ടികൾ വരുന്നത്. അതിലൊരു പെൺകുട്ടി, ‘എന്താണ് മീശ എടുക്കാൻ പ്രയാസം, ഡിഗ്രിയൊക്കെ എടുത്തതിന്റെ ജാഡയാണോ, നാളെ വരുമ്പോൾ മീശ കാണരുത്’ എന്ന് പറഞ്ഞ് വിരട്ടിയിട്ട് പോയി.’- ഷാജു പറയുന്നു.

തുടർന്ന് പിറ്റേന്നും ആ പെൺകുട്ടിയെ കണ്ടു. ഞാൻ മീശ എടുത്തിരുന്നില്ല. അന്നേ ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി എങ്കിലും എനിക്ക് അവളോട് ഒരു ദേഷ്യം ഉണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി.

ഫൈനൽ ഇയർ കഴിഞ്ഞ് ഹൗസ് സർജൻസി ആയപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ ഡിപ്പാർട്മെന്റിൽ പോസ്റ്റിങ് കിട്ടി. ആ സമയത്ത് ആണ് ഞങ്ങൾ ശരിക്കും സംസാരിക്കുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു. അതിനപ്പുറത്ത് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഹൗസ് സർജൻസി കഴിഞ്ഞു ഞാൻ തിരിച്ച് നാട്ടിലേക്ക് വന്നു. അവളും അവളുടെ നാട്ടിലേക്ക് പോയി.

ശേഷം, ഇടയ്ക്ക് വിളിക്കുകയൊക്കെ ചെയ്യുമായിരുന്നു. പിന്നെ കല്യാണത്തിന്റെ സമയമായപ്പോൾ എനിക്ക് തോന്നി, ഞങ്ങൾ രണ്ട് പേരും നല്ല വേവ്ലെങ്ത്ത് ആണ്. നല്ല ഒരു സുഹൃത്തിനെ തന്നെ വിവാഹം ചെയ്യുന്നതല്ലേ നല്ലത് എന്നൊക്കെ ഞാൻ ആലോചിച്ചു. അങ്ങനെ ഞാൻ പ്രപ്പോസ് ചെയ്തു.- തന്റെ പ്രണയത്തെ കുറിച്ച് താരം ചുരുക്കി പറയുന്നതിങ്ങനെ.

അതേസമയം, പ്രണയം വളരെ വിപ്ലവം നിറഞ്ഞതായിരുന്നു. എല്ലാം റിസ്‌ക് തന്നെ. രണ്ട് പേരും രണ്ട് മതത്തിൽ പെട്ടവരാണ്. എന്റെ വീട്ടിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും പുള്ളിക്കാരിയുടെ വീട്ടിൽ ചെറിയ ചില ഇഷ്യൂസ് എല്ലാം ഉണ്ടായിരുന്നു. പിന്നെ രണ്ടുകൂട്ടർക്കും ഓകെയായി. സത്യത്തിൽ നല്ല സുഹൃത്തുക്കൾ തമ്മിൽ ഓന്നിക്കുകയായിരുന്നുവെന്നാണ് ഷാജുവിന്റെ അഭിപ്രായം.

മകൾ ഒറ്റ ആളാണ്. ഞങ്ങളോടൊപ്പം തന്നെയാണ് കിടക്കുന്നത്. പതിമൂന്ന് വയസ്സ് ആയിട്ടേയുള്ളൂ. ഭാര്യയോട് എന്തെങ്കിലും പറഞ്ഞാൽ, അതെന്താണ് എന്ന് അവളോടും പറയണം. അല്ലെങ്കിൽ സങ്കടമാവും. മകളുടെ മുന്നിൽ വച്ച് ഭാര്യയോട് റൊമാൻസ് ചെയ്യാനൊന്നും പറ്റില്ല. സീരിയലുകളിൽ തന്നെ എനിക്ക് മകളായി അഭിനയിക്കുന്ന കുഞ്ഞുങ്ങളെ വാവേ എന്ന് വിളിച്ചാലൊക്കെ അവൾക്ക് പ്രശ്നമാണെന്നും ആ സീൻ നോക്കാതെ തിരിഞ്ഞിരുന്ന് കളയുമെന്നും ഷാജു പറയുന്നു.

എന്നാൽ, താൻ ആർക്കൊപ്പം അഭിനയിച്ചാലും ഭാര്യയ്ക്ക് ഒരുപ്രശ്നവുമില്ല. അതെല്ലാം ജോലിയുടെ ഭാഗമാണെന്ന് മനസിലാക്കുന്ന ആളാണ്. എവിടെ പോയാലും ഞാൻ അഭിമാനത്തോടെ പറയുന്ന കാര്യമാണത്. എവിടെയാ എന്താ എന്നൊക്കെ ഇടയ്ക്കിടെ വിളിച്ച് ചോദിക്കില്ല, ജോലിയ്ക്ക് പോയതാണ് എന്നും തിരിച്ച് വീട്ടിലെത്തുമെന്ന് അവൾക്ക് അറിയാം- കുടുംബത്തെ കുറിച്ച് ഡോ. ഷാജു പറയുന്നു.

Advertisement