തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായിരുന്നു രഘുവരൻ. അപൂർവ്വ വ്യക്തിത്വം എന്ന് വേണമെങ്കിൽ പറയാം. വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തന്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ് അദ്ദേഹം. വില്ലൻ വേഷങ്ങൾക്ക് തന്റെതായൊരു കയ്യൊപ്പ് നൽകി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു
ഇപ്പോഴിതാ രഘുവരനെ കുറിച്ച് ദേവൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രഘു വളരെ നല്ലൊരു വ്യക്തിയായിരുന്നു എന്നാണ് ദേവൻ പറയുന്നത്. കാൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; രഘുവും ഞാനും കൂടി ബാഷ എന്ന സിനിമ ചെയ്യുമ്ബോഴാണ് അവന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഷൂട്ടിംഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയിൽ നിൽക്കാൻ പറ്റിയില്ല.
Also Read
ആ പേരിട്ടത് അവളാണ്; ഇപ്പോൾ പഠിക്കുകയാണ് ; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്
രഘു അന്ന് വളരെ ടെൻഷൻ അടിച്ചു. ഇരിക്കാൻ പോലും കൂട്ടാക്കിയില്ല. അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ. കുഞ്ഞ് പിറന്നപ്പോൾ വളരെ സന്തോഷത്തിലായി. അന്നൊന്നും രഘു ഡ്രഗ്സ് എടുക്കില്ല. മദ്യപിക്കുമായിരുന്നു. രണ്ടും ഉപയോഗിക്കാൻ തുടങ്ങിയത് എന്തോ പ്രശ്നം കൊണ്ടാണ്. അമിതമായ മദ്യപാനം മൂലം അവയവങ്ങൾ പ്രവർത്തന രഹിതമായാണ് രഘുവരൻ മരിക്കുന്നത്. 2008 ലാണ് അദ്ദേഹത്തെ സിനിമാ ലോകത്തിന് നഷ്ടമാവുന്നത് എന്നാണ് ദേവൻ പറഞ്ഞത്.
രഘുവരന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നത് ഇതിന് മുൻപും ചർച്ചയായിട്ടുണ്ട്. പ്രശസ്ത നടി രോഹിണിയായിരുന്നു രഘുവരന്റെ ഭാര്യ. 1996 ലാണ് ഇരുവരും വിവാഹിതരായത്. പക്ഷെ മകനുണ്ടായതിന് ശേഷം 2004 ൽ ഇരുവരും വേർപിരിഞ്ഞു. ഋഷി വരൻ എന്നാണ് രഘുവരന്റെയും രോഹിണിയുടെയും മകന്റെ പേര്. രഘുവരനുമായുള്ള വേർപിരിയലിന് കാരണം നടന്റെ മദ്യപാനമാണെന്ന് രോഹിണിയും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. താനും മകനും തോറ്റ് പോയത് രഘുവരന്റെ അഡിക്ഷനോടാണെന്നായിരുന്നു രോഹിണിയുടെ തുറന്ന് പറച്ചിൽ.
അതേസമയം കഴിഞ്ഞ ദിവസം നടൻ ജയസൂര്യെ കുറിച്ച് ദേവൻ പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. ജയസൂര്യ നായകനായ 2021 ൽ ഇറങ്ങിയ സിനിമയ്ക്ക് വെള്ളം എന്ന് പേരിട്ടത് തന്നെ വിഷമിപ്പിച്ചു. താൻ ആദ്യമായി നിർമ്മിച്ച സിനിമയുടെ പേരാണ് വെള്ളം. ആ പേര് വീണ്ടും ഉപയോഗിക്കുമ്ബോൾ തന്നോട് ചോദിക്കേണ്ടതായിരുന്നു. ജയസൂര്യ അത് ചെയ്തില്ലെന്നും ദേവൻ കുറ്റപ്പെടുത്തി.