ഏറ്റവും പിൻനിരയിലേക്ക് മാറ്റി നിർത്തും; ‘ബ്ലാക് ഡോഗ്’ എന്ന് വിളിച്ചാണ് അപമാനിച്ചിരുന്നത്; സിനിമയിലെ ദുരനുഭവം പറഞ്ഞ് രാഘവ ലോറൻസ്

65

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഡാൻസറും അഭിനേതാവുമൊക്കെയാണ് രാഘവ ലോറൻസ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ തമിഴ്‌നാട്ടിലെ പോലെ തന്നെ കേരളത്തിലും വലിയ വിജയങ്ങൾ ആകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ജിഗർതണ്ട ഡബിൾ എക്സിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാഘവ ലോറൻസ് കഴിഞ്ഞ ദിവസം കൊച്ചിയിലുമെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ പാൻ ഇന്ത്യൻ സിനിമയിൽ നായകനായി ഒരു കറുത്ത ആൾ വരുന്നതിനെ പറ്റി പറയുന്ന ഭാഗമുണ്ട്. ഇതിനെ കുറിച്ച് വിശദീകരിക്കവെ തനിക്കുണ്ടായ ദുരനുഭവവും താരം പങ്കിടുന്നുണ്ട്

Advertisements

താൻ ഡാൻസറായി വന്ന സമയത്ത് നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് ലോറൻസ് സംസാരിച്ചത്. താൻ ഗ്രൂപ്പ് ഡാൻസറായിരിക്കുമ്പോൾ കറുപ്പിന്റെ പേരിൽ തന്നെ മാറ്റിനിർത്തിയിരുന്നു. തന്നെ ബ്ലാക്ക് ഡോഗെന്ന് വിളിക്കുമായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

ALSO READ- പ്രേക്ഷകരുടെ ‘ശ്യാമയ്ക്ക്’ മാംഗല്യം! ഹരിത ജി നായർക്ക് മിന്നു ചാർത്തി വിനായക്, വൈറലായി വീഡിയോ

പിന്നീട് പ്രഭു ദേവ വന്നതിന് ശേഷമാണ് നിറത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ കാണുന്നതിൽ മാറ്റമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ഇപ്പോൾ അങ്ങനെ നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തുന്നില്ല. എന്നാൽ മുമ്പ് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ലോറൻസിന്റെ വാക്കുകൾ.

താൻ ഗ്രൂപ്പ് ഡാൻസറായിരിക്കുമ്പോൾ ആയിരുന്നു അങ്ങനെയൊക്കെ ഉണ്ടായിരുന്നത്. പ്രഭു ദേവ മാസ്റ്റർ വന്നതിന് ശേഷമാണ് കറുപ്പ് വെളുപ്പ് എന്ന തരത്തിൽ ആളുകളെ കാണുന്നതിൽ മാറ്റമുണ്ടായത്. അതിന് മുമ്പൊക്കെ എന്നെ ബ്ലാക്ക് ഡോഗെന്ന് വിളിക്കുമായിരുന്നെന്നും ലോറൻസ് പറഞ്ഞു.

കൂടാതെ, തന്നോട് ഡാൻസ് ഗ്രൂപ്പിൽ പിന്നിൽ നിൽക്കാൻ പറയുമായിരുന്നു. ഗ്രൂപ്പിൽ രണ്ടാമത്തെ വരിയിലാണ് നിൽക്കുന്നതെങ്കിൽ പോലും പിന്നിലേക്ക് പോയി നിൽക്കാൻ പറയുമെന്നും താരം വെളിപ്പെടുത്തി.

ALSO READ- കൊച്ചിനെ കൈയ്യില്‍ തന്നിട്ടും അവളെ കുറിച്ചായിരുന്നു എന്റെ ചിന്ത, ഐസിയുവിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി, ചിന്നുവിന്റെ ഡെലിവറിയെ കുറിച്ച് രാജേഷ് പറയുന്നു

പ്രഭു ദേവ മാസ്റ്റർ വന്നതിന് ശേഷം നിറത്തിനല്ല പകരം കഴിവിനായിരുന്നു പ്രാധാന്യം കൊടുത്തത്. അങ്ങനെയുള്ളപ്പോൾ സിനിമയിൽ കറുത്ത നായകനെ പറ്റി പറയുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പണ്ട് അവരൊക്കെ നമ്മളെ കറുത്തതാണെന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് ഇങ്ങനെയൊര് സ്ഥാനത്ത് വന്ന് നിൽക്കുന്നത്. അതിൽ തീർച്ചയായും അവരോട് നന്ദി പറയണമെന്നും രാഘവ ലോറൻസ് അഭിപ്രായപ്പെട്ടു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2014ൽ പുറത്തെത്തിയ ചിത്രമാണ് ജിഗർതണ്ട. സിദ്ധാർഥ്, വിജയ് സേതുപതി, ബോബി സിൻഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എസ്‌ജെ. സൂര്യയും രാഘവ ലോറൻസുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

Advertisement