മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് റാഫി. ടിക് ടോകിൽ സജീവമായിരുന്ന റാഫി ചക്കപ്പഴത്തിൽ തുരുമ്പ് സുമേഷായെത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്ലാവില വീട്ടിൽ കുഞ്ഞുണ്ണിയുടെ ഇളയ മകനായ സുമേഷ് എന്ന സുമയായി മികച്ച പ്രകടനമാണ് റാഫി കാഴചവെച്ചുകൊണ്ടിരിക്കുന്നത്.
ഫെബ്രുവരി 28നായിരുന്നു റാഫി വിവാഹിതനായത്. ടിക് ടോകിലൂടെയായി പ്രേക്ഷകർക്ക് പരിചിതയാണ് മഹീനയാണ് റാഫിയുടെ പ്രിയതമ. ചക്കപ്പഴത്തെക്കുറിച്ചും റാഫിയുടെ അഭിനയത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് മഹീന എത്താറുണ്ട്.
ALSO READ
ഇതിന് ഉത്തരവാദി തന്റെ ഭർത്താവ് ആണ്; നിറ വയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വച്ച് ആതിര മാധവ്
ചക്കപ്പഴത്തിലെ പ്രധാന താരങ്ങളിലൊരാളായ ശ്രുതി രജനീകാന്ത് വിവാഹത്തിന് എത്തിയിരുന്നില്ല. ശ്രുതിയുടെ അസാന്നിധ്യം വലിയ ചർച്ചയായി മാറിയിരുന്നു. സുമയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി.
പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനീകാന്തൊഴികെ ചക്കപ്പഴത്തിലെ മറ്റെല്ലാവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ശ്രുതി വരാത്തതിന് കാരണം എന്താണെന്നായിരുന്നു ചോദ്യങ്ങൾ. സുമയും പൈങ്കിളിയും തമ്മിലുള്ള സ്‌ക്രീൻകെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കാറുള്ളത്. സുമയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ശ്രുതി തന്നെ പറഞ്ഞപ്പോഴാണ് ആശയക്കുഴപ്പങ്ങൾ നീങ്ങിയത്.
എന്താണ് സുമയുടെ കല്യാണത്തിന് പോവാഞ്ഞത് എന്ന് ചോദിച്ച് ഒരുപാട് പേരാണ് മെസ്സേജ് അയയ്ക്കുന്നത്. എനിക്കൊട്ടും വയ്യായിരുന്നു. ഇപ്പോഴും ഓക്കെയായിട്ടില്ല, എനിക്ക് പനിയായിരുന്നു, അതാണ് കല്യാണത്തിന് പോവാഞ്ഞത് എന്നായിരുന്നു ശ്രുതിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ശ്രുതി കല്ല്യാണത്തിന് പങ്കെടുക്കാത്തതിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്.
ALSO READ