1978 ൽ കിഴക്ക് പോകും റെയ്ൽ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് രാധിക. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയെ തേടി കൈ നിറയെ അവസരങ്ങൾ വന്നു. പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തന്റെ അഭിനയപാടവം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.
ഇപ്പോഴിതാ രാധികയുടെ വിവാഹങ്ങളെ കുറിച്ച് തമിഴ്‌നാട്ടിലെ പ്രമുഖ വ്യക്തി ഡോ.കാന്തരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഗായം തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാധികയുടെ ജീവിതത്തെയും വിവാഹത്തെയും കുറിച്ചുള്ള കാര്യങ്ങൽ അദ്ദേഹം വ്യക്തമാക്കിയത്. കാന്തരാജിന്റെ വാക്കുകൾ ഇങ്ങനെ;
Also Read
കണ്ണുകൾ പകുതി തുറന്ന്, പുതപ്പും പുതച്ചാണ് ഞാൻ വാതിൽ തുറന്നത്; അവരെ കണ്ടതും ഞാൻ ഞെട്ടി; ഉർവശി
ഒരു ഘട്ടത്തിൽ ലക്ഷ്മി, രാധിക എന്നിവർ കല്യാണം കഴിക്കുന്നത് എപ്പോൽ നിറുത്തുമെന്ന ചോദ്യം വരുന്ന അവസ്ഥയുണ്ടായി. രാധികയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ വ്യക്തി നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ നടിക്ക് ഞെട്ടലായി. ആദ്യ വിവാഹം രാധികയിൽ നിന്ന് അയാൾ മറച്ചുവെച്ചതായിരുന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിരിക്കെയാണ് ആദ്യ വിവാഹത്തിന്റെ കാര്യം രാധിക അറിയുന്നത്.
അതിന് ശേഷം രാധികയുടെ ജീവിതത്തിലേക്ക് പ്രതാപ് പോത്തൻ കടന്ന് വന്നു. 1985 ൽ വിവാഹിതരായ ഇരുവരും വൈകാതെ ഒരു വർഷത്തിനുള്ളിൽ പിരിഞ്ഞു. പിന്നീട് താരം വിവാഹം ചെയ്യുന്നത് ബ്രിട്ടീഷ് പൗരൻ റിച്ചാർഡിനെയാണ്. ഈ ബന്ധത്തിൽ ഒരു മകളും ഉണ്ടായി. രണ്ട് വർഷം മാത്രമാണ് ഈ ബന്ധവും നിലനിന്നത്. അതിന് ശേഷം 2001 ലാണ് നടൻ ശരത് കുമാറിനെ രാധിക വിവാഹം ചെയ്യുന്നത്.
നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും, വൈകാതെ പ്രണയത്തിലാവുകയായിരുന്നു. പക്ഷേ ആ സമയത്ത് നടൻ ശരത്കുമാർ തന്റെ ആദ്യഭാര്യയായ ഛായ ദേവിയുമായുള്ള വിവാഹമോചനം നേടി നില്ക്കുകയായിരുന്നു. രണ്ടാം വിവാഹം കഴിച്ചാലും ഇവരെല്ലാം ഒരുമിച്ച് കൂടാറുണ്ട് എന്നാണ് രാധിക തന്നെ വ്യക്തമാക്കിയത്.