നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് രാധിക ആപ്‌തെ. ബോളിവുഡിന് പുറമേ തെന്നിന്ത്യന്‍ സിനിമയിലും സജീവമായ രാധിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും തന്റെ പ്രകടന മികവിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് രാധിക.
അതേ സമയം സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നും ഇല്ലാതെയാണ് രാധിക ആപ്‌തെ എന്ന താരത്തിന്റെ കടന്നു വരവും വളര്‍ച്ചയുമെല്ലാം.രാധികയ്ക്ക് ഇന്ത്യന്‍ സിനിമാലോകത്ത് ഒരു പേരുണ്ടാക്കുക എന്നത് ഒട്ടും എളുപ്പം ആയിരുന്നില്ല. അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും രാധിക കയ്യടി നേടാറുണ്ട്.
സിനിമാ ലോകത്തു നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട പല അനീതികള്‍ക്കും എതിരെ രാധിക ആപ്തെ പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ രാധിക പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അ തി ക്ര മ ങ്ങള്‍ ഇരയായിട്ടുണ്ട്. ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാരവാദികളും നിരന്തരം രാധികയ്ക്ക് എതിരെ സൈബര്‍ ആ ക്ര മ ണ വുമായി എത്താറുണ്ട്.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് രാധിക. മോഹന്‍ലാലിന്റെ നായികയായിട്ടാണ് രാധിക എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തില്‍ ചെമ്പോത്ത് സൈമണ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘മലക്കോട്ടൈ വാലിബന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷ്ഷന്‍ ജോലികല്‍ പുരോഗമിക്കുകയാണ്.