രണ്ടു തവണ വാലിബന്‍ കണ്ടു; മലയാളത്തിലെ സൂപ്പര്‍താരം ചിത്രത്തെ കുറിച്ച് പറയുന്നത് കേട്ടോ ?

132

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ചിത്രത്തിന് ആദ്യ ദിനം പ്രതീക്ഷിച്ച പോലുള്ള പ്രതികരണം ആയിരുന്നില്ല ലഭിച്ചത്. എന്നാല്‍ പിന്നീട് പോസിറ്റീവ് പ്രതികരണം സിനിമയ്ക്ക് ലഭിക്കാന്‍ തുടങ്ങി.

Advertisements

ഇതിനോടകം നിരവധി പേരാണ് ചിത്രത്തെക്കുറിച്ചുളള തങ്ങളുടെ പ്രതികരണം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാര്‍.

ഇതിനിടെ മോഹന്‍ലാല്‍ ചിത്രത്തിനെതിരെ മനപൂര്‍വ്വമായ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇപ്പോള്‍ നടി രചന നാരായണന്‍കുട്ടി കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധനേടുന്നത്.

മലൈക്കോട്ടൈ വാലിബന്‍ രണ്ട് തവണയാണ് കണ്ടതെന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഹാനടന്‍ മോഹന്‍ലാലിന് അല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക ?ഗ്രേസ് വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണെന്നും രചന പറയുന്നു.

‘വാലിബന്‍ കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാന്‍ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടന്‍ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാന്‍ തക്ക Grace വേറെ ആര്‍ക്കും ഇല്ല എന്നുറപ്പാണ്. Mohanlal ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ കഴിവുറ്റ സംവിധായകന്‍ കാണിക്കുന്ന experimentation ഉണ്ടല്ലോ… Lijo Jose Pellissery ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്’, എന്നാണ് രചന നാരായണന്‍കുട്ടി കുറിച്ചത്.

 

Advertisement