തൃശ്ശൂര്‍ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ സുപരിചിതയാണ്. നടിയായും അവതാരകയായും രചന നാരായണന്‍കുട്ടി സജീവമാണ്.
തൃശ്ശൂര്‍ സ്വദേശികളായ നാരായണന്‍ കുട്ടിയുടേയും നാരായണിടേയും മകളായാണ് താരത്തിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് നാലാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ തൃശ്ശൂര്‍ ജില്ലയിലെ കലാതിലകമായിരുന്നു. കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കലാതിലകമായും താരം മാറിയിരുന്നു.
തൃശൂരിലെ മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമായിരുന്നു ലക്കി സ്റ്റാര്‍. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രചന താരമായി മാറുകയായിരുന്നു.
ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിച്ച വഴുതന എന്ന ഷോര്‍ട്ട് ഫിലിമിനെ കുറിച്ച് സംസാരിക്കുകയാണ് താരം. വഴുതനയില്‍ അഭിനയിച്ചതിന് തനിക്ക് ഒത്തിരി തെറി കേട്ടുവെന്നും സിനിമാ ഇന്‍ഡസ്ട്രിയില്‍ നി്‌നനു പോലും പലരും വിളിച്ച് എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചുവെന്നും രചന പറയുന്നു.
താനാണ് തനിക്ക് എന്തൊക്കെ വേഷങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. സ്ത്രീകള്‍ അത്തരം വേഷങ്ങള്‍ ചെയ്താലേ ആളുകള്‍ക്ക് പ്രശ്‌നമുള്ളൂവെന്നും തനിക്ക് ഇഷ്ടമുള്ളത് ഇനിയും ചെയ്യുമെന്നും രചന പറയുന്നു.