പ്രധാനമന്ത്രിയുടെ ചിന്താപൂര്‍വമായ സമ്മാനം, അയോധ്യയില്‍ നിന്നുള്ള അക്ഷതം സമ്മാനിച്ചത് ദൈവിക അനുഭൂതിയായി, തുറന്നുപറഞ്ഞ് രചന നാരായണ്‍കുട്ടി

64

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കേരളക്കര ഒന്നടങ്കം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു.പ്രധാനമന്ത്രിയും വമ്പന്‍ താരനിരയും അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വന്‍തരംഗമായിരുന്നു. നടി രചന നാരായണന്‍ കുട്ടിയും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രചന. കൂടാതെ പ്രധാനമന്ത്രിയില്‍ നിന്നും നേരിട്ട് അക്ഷതം സ്വീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെക്കുന്നു.

Also Read:താത്പര്യം വില കുറഞ്ഞ സാധനങ്ങളോട്, എന്റെ ഫാഷന്‍ കോലങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഞാന്‍ തന്നെ, ഗ്രേസ് ആന്റണി പറയുന്നു

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രചന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഗുരുവായൂരപ്പന്റെ സന്നിധിയില്‍വെച്ച് സുരേഷേട്ടന്റെ മകളുടെ വിവാഹം ഭംഗിയായി കഴിഞ്ഞുവെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഡി പകര്‍ന്നുവെന്നും രചന കുറിപ്പില്‍ പറയുന്നു.

അയോധ്യയില്‍ നിന്നുള്ള അക്ഷതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിന്താപൂര്‍വമായ സമ്മാനം ശുഭകരമായ സംഭവത്തിന് ദൈവിക സ്പര്‍ശം നല്‍കുന്നതായിരുന്നുവെന്നും ആ പ്രസാദം പ്രധാനമന്ത്രി എല്ലാ കലാകാരന്മാര്‍ക്കും വിവാഹിതരായ ദമ്പതികള്‍ക്കും കൈമാറിയത് ദൈവിക അനുഭൂതിയായി എന്നും രചന കുറിച്ചു.

Also Read:വാലിബന്‍ ട്രെയ്‌ലര്‍ ഇന്ന് വൈകിട്ട് എത്തും; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ഈ സന്തോഷകരമായ നിമിഷങ്ങള്‍ അനുഗ്രഹം തന്നെയാണ്. തന്റെ ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ച് തന്ന പുണ്യ നിമിഷമാണെന്നും താന്‍ എന്നും വിലമതിക്കുന്ന സത്സംഗം എന്നും തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയ പ്രാധാന്യത്തിന്റെ ബോധം തന്നില്‍ സൃഷ്ടിച്ചുവെന്നും രചന കുറിച്ചു.

Advertisement