തൃശ്ശൂര്‍ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ സുപരിചിതയാണ്. നടിയായും അവതാരകയായും രചന നാരായണന്‍കുട്ടി സജീവമാണ്.
തൃശ്ശൂര്‍ സ്വദേശികളായ നാരായണന് കുട്ടിയുടേയും നാരായണിടേയും മകളായാണ് താരത്തിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് നാലാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ തൃശ്ശൂര്‍ ജില്ലയിലെ കലാതിലകമായിരുന്നു. കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കലാതിലകമായും താരം മാറിയിരുന്നു.
തൃശൂരിലെ മാനേജ്മെന്റ് സ്കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമായിരുന്നു ലക്കി സ്റ്റാര്‍. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രചന താരമായി മാറുകയായിരുന്നു.
ALSO READ- കുടുംബം വലുതാകുന്നു; ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് മൈഥിലി, ചിത്രങ്ങൾ
ഇപ്പോഴിതാ എല്ലാ സെലിബ്രിറ്റികളേയും പോലെ ഓണചിത്രവുമായി എത്തിയിരിക്കുകയാണ് രചന നാരായണന്‍കുട്ടി. താരം സോഷ്യല്‍മീഡിയയില്‍ മനോഹരമായ ഓണച്ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നല്കി രംഗത്തെത്തിയത്.
തൃശ്ശൂര്‍ ഭാഷയില്‍ എഴുതിയ താരത്തിന്റെ മനോഹരമായ ഓണക്കുറിപ്പും ആരാധകരെ ആകര്‍ഷിച്ചിരിക്കുകയാണ്. ഇതോടൊപ്പം പങ്കുവെച്ച നിറഞ്ഞ ചിരിയോടെ ഊഞ്ഞാലില്‍ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലാവുകയാണ്.
രചന പങ്കുവെച്ച കുറിപ്പ് :
ഓണം എവിടെ വരെ ആയി? ഞാന്‍ ദാ തൃശ്ശൂര്‍ ക്ക് പോണു … ഉത്രാട പാച്ചില്‍ തന്നെ ! വീട്ടില്‍ അമ്മയെ സഹായിക്കാന്‍ വരണ ശ്യാമക്ക് ഒരു ഓണക്കോടി, പിന്നെ ഷാജു ഏട്ടനും (എന്റെ സാരഥി) കൂട്ടത്തില്‍ നാരായണി അമ്മയുടെ വക ഏട്ടനും ഏട്ടത്തിയമ്മക്കും എനിക്കും ഒരു ഓണക്കോടി ഉണ്ടത്രേ. തിരിച്ചവരുമ്പോ പാടുക്കാട് ന്ന് ഇത്തിരി ശര്ക്കറുപ്പേരീം നാലുവര്ത്തതും (വാവക്കും ശങ്കൂനും അതാണ് താല്പര്യം) പിന്നെ മിസ്റ്റര്‍ നാരായണന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ആനേടത്തപ്പന് വക്കാന്‍ ഒരു കാഴ്ചക്കുലയും…. അയ്യോ മറന്നു …ഒരു ട്യൂബും 3 ഫ്ലൂറസെന്റ് ബള്‍ബുകളും ; ഓണല്ലേ ഇത്തിരി വെളിച്ച കൂടുതല്‍ ഇരിക്കട്ടെ ! അപ്പൊ ഞാന്‍ എത്തി ട്ടോ …എല്ലാരും തകൃതിയായി ഓണം ആഘോഷിക്കൂ… സ്നേഹം…