കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങിനെത്തിയ നടൻ അലൻസിയറിന്റെ പ്രവർത്തി വലിയ ചർച്ചയാവുകയാണ്. അലൻസിയർ അവാർഡ് വാങ്ങി നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീവിരുദ്ധ പരാമർശമാണ് താരം നടത്തിയത്. ഇതുപോലെ ഉള്ള പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും, ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും ആൺകരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണം. സ്പെഷ്യൽ ജൂറി പുരസ്കാരത്തുക 25000മെന്നത് വർധിപ്പിക്കണമെന്നും അദ്ദേഹം വേദിയിൽ വെച്ച് സാംസ്കാരിക മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നടന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ ചടങ്ങിനെത്തിയിരുന്നു. ഈ സമയത്താണ് അലൻസിയർ വിവാദ പരാമർശം നടത്തിയത്. തുടർന്ന് നിരവധി പേരാണ് നടനെതിരെ പ്രതികരണവുമായി രംഗത്ത് വന്നത്.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും നടന്മാരായ ഹരീഷ് പേരടിയും സന്തോഷ് കീഴാറ്റൂരും അടക്കമുള്ളവർ അലൻസിയറിനെ വിമർശിച്ചിരുന്നു പിന്നാലെ ലച്ചിത്ര പുരസ്കാര വേദിയിലെ പ്രകടനത്തിന്റെ പേരിൽ ഭീമൻ രഘുവിനേയും അലൻസിയറേയും ട്രോളുകയാണ് രചന നാരായണൻകുട്ടി.
നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി അലൻസിയറിനെയും ഭീമൻ രഘുവിനെയും ഒരുമിച്ചാണ് ട്രോളിയിരിക്കുന്നത്. ഡിജി ആർട്ട്സിന്റെ കാർട്ടൂണിനൊപ്പമാണ് ഒരു ചെറിയ അടിക്കുറിപ്പോടെതാരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ALSO READ- അല്ലു അര്ജുന്റെ പുഷ്പ 2 നെ മറികടന്ന് ലിയോ, റെക്കോര്ഡ് നേട്ടവുമായി വിജയ് ചിത്രം
ചലച്ചിത്ര പുരസ്കാരമായി നൽകുന്ന 4 പ്രതിമകൾക്ക് നടുവിൽ ഭീമൻ രഘുവിന്റെ പ്രതിമ വെച്ചിരിക്കുന്നതാണ് കാർട്ടൂൺ. അലൻസിയറിന് ഈ ”പ്രതിഭ” മതിയാകുമോ എന്തോ എന്ന അടിക്കുറിപ്പോടെയാണ് രചന കുറിപ്പ് പങ്കിട്ടത്.
അലൻസിയറിന്റെ ‘അപ്പൻ’ എന്ന സിനിമയിലെ അഭിനയത്തിനാണ് സ്പെഷ്യൽ ജൂറി പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നും അവാർഡ് വാങ്ങി വീട്ടിൽ പോകാനിരുന്നയാളാണ് താനെന്നുമൊക്കെ പറഞ്ഞ് തുടങ്ങിയ അലൻസിയർ, നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ പറയാമായിരുന്നു. സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാമെന്നാണ് തുടരുന്നത്.
പിന്നീട്, സ്പെഷ്യൽ ജൂറി അവാർഡാണ് തങ്ങൾക്ക് തന്നത്. നല്ല നടൻ എല്ലാവർക്കും കിട്ടും. സ്പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങൾക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യർത്ഥിക്കുന്നുവെന്നും അലൻസിയർ വേദിയിൽ പറഞ്ഞിരുന്നു.
സ്ത്രീവിരുദ്ധ പരാമർശത്തിനും അലൻസിയർ മടിച്ചിരുന്നില്ല, ഞങ്ങളെ ഇതുപോലെ ഉള്ള പെൺ പ്രതിമകൾ തന്നു പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആൺകരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺപ്രതിമ തന്ന് അപമാനിക്കരുത്. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തും’- എന്നുമാണ് അലൻസിയർ പറഞ്ഞത്.
അതേസമയം, ഇതേ വേദിയിൽ മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും ഭീമൻ രഘു സദസിൽ കയ്യും കെട്ടി എഴുന്നേറ്റു നിൽക്കുകയായിരുന്നു.ഒടുവിൽ പ്രസംഗം കഴിഞ്ഞപ്പോഴാണ് കയ്യടിയും നൽകി നടൻ ഇരുന്നത്. ഇതും വിമ ർ ശനത്തിന് കാരണമായിരുന്നു.
മുഖ്യമന്ത്രി നല്ലൊരു അച്ഛനും, മുഖ്യമന്ത്രിയും കുടുംബനാഥനുമൊക്കെയാണ്.തനിക്ക് പലപ്പോഴും തന്റെ അച്ഛനുമായി സാമ്യം തോന്നാറുണ്ട്. രാഷ്ട്രീയമാറ്റമായി അല്ല വ്യക്തിപരമായി അദ്ദേഹത്തെ ഏറെ ഇഷ്ടപെടുന്നു എന്നും ഭീമൻ രഘു പറഞ്ഞിരുന്നു.