കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിന് ശേഷം അഭിനയിക്കുന്ന കളിവീട് എന്ന സീരിയലും ഇപ്പോള്‍ മുന്‍നിരയില്‍ തന്നെയാണ്.
വിവാഹ ജീവിതം തന്റെ കരിയറിന് ഒരു തടസ്സമേ അല്ല എന്നാണ് റെബേക്ക പറയുന്നത്. വിവാഹ ശേഷം തനിയ്‌ക്കോ ഭര്‍ത്താവ് ശ്രീജിത്ത് വിജയനോ വിവാഹ ശേഷം കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, ഹൊ കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങള്‍ക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല എന്നാണ് റെബേക്ക സന്തോഷ് പറയുന്നത്.
ഞാന്‍ എന്റെ ഷൂട്ടിങുകളുമായി തിരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ കിട്ടുമ്പോഴേല്ലാം അത് ഏറ്റവും മികച്ചതാക്കിതീര്‍ക്കാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നതെന്നും റെബേക്ക പറഞ്ഞിരുന്നു.
ഒരേ ഇന്റസ്ട്രിയില്‍ തന്നെ ഉള്ള ആള്‍ക്കാര്‍ ആയത് കൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം എപ്പോഴും മനസ്സിലാക്കാന്‍ സാധിയ്ക്കുന്നുണ്ട് എന്നത് വലിയ കാര്യമാണ്. ഷൂട്ടിങ് ഷെഡ്യൂളുകളെ കുറിച്ച് ശ്രീയ്ക്ക് നന്നായി അറിയാം. അതിനൊരിക്കലും പരാതി പറയാറില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കറിയാം. ഫോണ്‍ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാന്‍. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണെന്നും റെബേക്ക പറയുന്നു.
അടുത്ത കാലത്തായി ബൈബേക്ക എന്ന ബൊട്ടീക് കൂടെ റബേക്ക തുടങ്ങീട്ടുണ്ട്. നിരവധി താരങ്ങളും ബൈബേക്ക കളക്ഷന്‍സിന്റെ പ്രൊമോഷനുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. താരം തന്നെ പലപ്പോഴും താരത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഡ്രസ്സ് കളക്ഷന്‍സിന്റെ ഫോട്ടോസ് എല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോള്‍ റബേക്ക സൂര്യയില്‍ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയില്‍ ആണ് അഭിനയിക്കുന്നത്.
റബേക്ക ഇപ്പോള്‍ പുതിയ ഒരു വിശേഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഇതാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിലൂടെ റബേക്ക പറയുന്നത് താന്‍ എപ്പോഴാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുക എന്നറിയില്ല അതിനാല്‍ തന്നെയും ആശംസകള്‍ ഒന്നും അറിയിക്കുന്നില്ലെന്നാണ് താരം പറയുന്നത്.
പെണ്‍കുട്ടികളോടാണ് തനിക്ക് പറയാനുള്ളത് എന്നാണ് താരം പറഞ്ഞുതുടങ്ങുന്നത്. നിങ്ങള്‍ റോഡിലൂടെ കാര്‍ ഓടിക്കുമ്പോള്‍ ഹൈവേയില്‍ ആണ് ഉള്ളതെങ്കില്‍ പരമാവധി വലത് വശത്ത് കൂടി പോകാതെ ഇടത് വശത്തെ ട്രാക്കിലൂടെ പോകണമെന്നും അതിന് കാരണം വലത് ട്രാക്ക് എന്ന് പറയുന്നത് പുരുഷന്മാര്‍ക്കുള്ളതാണ് എന്നാണ് താരം പരിഹസിക്കുന്നത്.
പുരുഷന്മാരാണല്ലോ ടാക്‌സ് കൊടുക്കുന്നത് നമ്മള്‍ ആരും ടാക്‌സ് കൊടുക്കുന്നില്ലല്ലോ എന്നും റെബേക്ക പറയുന്നു. സ്ത്രീകള്‍ ഒരിക്കലും പുരുഷന്മാരെ ഓവര്‍ടേക്ക് ചെയ്തു പോകരുത്. അങ്ങനെ നമ്മളെ അവരെ ഓവര്‍ടേക്ക് ചെയ്താല്‍ എന്താടി എന്നുള്ള ചോദ്യം ചോദിക്കും അവര്‍. ഇനി നിങ്ങള്‍ക്ക് പെട്ടന്ന് എത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ വീട്ടില്‍ നിന്നും കുറച്ച് നേരത്തെ ഇറങ്ങിയാല്‍ മതിയെന്നും താരം പരിഹാസ രൂപേണെ പറയുന്നു.
അതുകൊണ്ട് പെണ്‍കുട്ടികള്‍ പരമാവധി ഇടത് ട്രാക്കിലൂടെ മാത്രം വാഹനം ഓടിക്കണമെന്നാണ് റെബേക്ക വീഡിയോയിലൂടെ പെണ്‍കുട്ടികളോടായി പറയുന്നു.