ക്ലാസ്സിക് ചിത്രങ്ങള്‍ ചെയ്യേണ്ട നടനായിരുന്നു, മോഹന്‍ലാല്‍ ഇങ്ങനെ ആയിപ്പോയതില്‍ പ്രയാസമുണ്ട്, ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ താത്പര്യമില്ല, തുറന്നുപറഞ്ഞ് സുകുമാരന്‍

138

മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് ആര്‍ സുകുമാരന്‍. പാദമുദ്ര, രാജ ശില്‍പ്പി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുകുമാരന്‍ ശ്രദ്ദനേടിയത്. ഒത്തിരി നല്ല ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് അദ്ദേഹം. മോഹന്‍ലാല്‍ മറ്റുള്ള നടന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് അദ്ദേഹം പെട്ടെന്ന് ഒരു കഥാപാത്രമായി മാറുമെന്നും സുകുമാരന്‍ പറഞ്ഞു.

Also Read: റിലീസിന് ഏഴുദിവസം മുമ്പ് വാരിയത് കോടികള്‍, കിങ് ഖാന്റെ പഠാനെയും ജവാനെയും മറികടന്ന് ലിയോയുടെ കുതിപ്പ്

പാദമുദ്രയിലെ കഥാപാത്രം ലാലിനെ കൊണ്ട് ചെയ്യാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ആ സമയത്താണ് ലാലിന് ബാക്ക് പെയിന്‍ വന്നത്. ലാലിനെ കൊണ്ട് അധികം വൈകിയുള്ള ഷൂട്ടൊന്നും ചെയ്യിപ്പിക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നതായും എന്നാല്‍ അതൊന്നും കേള്‍ക്കാതെ രാത്രി 12 മണി വരെയൊക്കെ ലാല്‍ ഷൂട്ടിനായി നിന്നിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

നമുക്ക് ചെയ്യാമെന്ന് ലാലാണ് ഇങ്ങോട്ട് പറയുന്നത്. ഷൂട്ടിന്റെ സമയത്ത് ലാല്‍ ഓലയിലൊക്കെ കിടന്നുറങ്ങിയിട്ടുണ്ടെന്നും നല്ല ഭാരമുള്ള ഒരു മുള്‍വേലി തോളിലേറ്റി മലമുകളിലേക്ക് കയറുന്ന ഒരു സീനുണ്ടെന്നും അതൊക്കെ നിഷ്പ്രയാസമാണ് അയാള്‍ ചെയ്തതെന്നും സുകുമാരന്‍ പറയുന്നു.

Also Read:അമ്പത് കോടിയല്ല, 70കോടി വാരി കണ്ണൂര്‍ സ്‌ക്വാഡ്, സന്തോഷത്തില്‍ മതിമറന്ന് ശബരീഷ്, വൈറലായി വീഡിയോ

കഥാപാത്രത്തിന് എന്താണോ വേണ്ടത് അത് മാത്രമാണ് ലാല്‍ ചെയ്യാറുള്ളത്. എന്തൊക്കെ ചെയ്യണമെന്ന് ലാലിന് കൃത്യമായി അറിയാമെന്നും അതുകൊണ്ടാണ് അയാള്‍ ഈ സ്ഥാനത്ത് എത്തി നില്‍ക്കുന്നതെന്നും ശരിക്കും മാധവിക്കുട്ടി പറഞ്ഞത് പോലെ അഭിനയത്തില്‍ ഓസ്‌കാര്‍ കിട്ടേണ്ട ആളാണ് മോഹന്‍ലാലെന്നും എന്നാല്‍ അദ്ദേഹത്തെ കൊണ്ട് പാട്ടുപാടിപ്പിക്കുകയും ഡാന്‍സ് ചെയ്യിപ്പിക്കുകയുമാണ് ഓരോരുത്തരെന്നും സുകുമാരന്‍ പറയുന്നു.

മോഹന്‍ലാല്‍ ശരിക്കും ക്ലാസ്സിക് ചിത്രങ്ങളൊക്കെ ചെയ്യേണ്ട നടനാണ്. അദ്ദേഹം അത് മാത്രം ചെയ്താല്‍ മതി. ആയിരം സിനിമകളിലൊക്കെ അഭിനയിച്ചു എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവുമില്ലെന്നും കോടികള്‍ ചെലവിട്ട് പടങ്ങള്‍ ചെയ്തിട്ട് ആര് കാണാനാണെന്നും മോഹന്‍ലാല്‍ അദ്ദേഹത്തിവ് ചേരാത്ത വേഷങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് നല്ല പ്രയാസമുണ്ടെന്നും സുകുമാരന്‍ പറയുന്നു.

Advertisement