മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായി എത്തിയ താരം പിന്നീട് മലയാള സിനിമാലോകത്തിന്റെ സൂപ്പര്‍താരമായി. മൂന്ന് പതിറ്റാണ്ടോളമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം വിവിധ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
താന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒരോ പ്രൊജക്ടിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കും ഡെഡിക്കേഷനും സംവിധായകരും നിര്‍മ്മാതാക്കളും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.
Also Read: രാവിലെ തന്നെ കണ്ട്രോള് കളയുമെന്ന് കമന്റ്, കിടിലന്‍ മറുപടിയുമായി സാധിക, താരം പറഞ്ഞത് കോട്ടോ
ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് മലയാള സിനിമയിലെ താരരാജാവിനുള്ളത്. ഇപ്പോഴിതാ സംവിധായകന്‍ ആര്‍ സുകുമാരന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ നായകനായി 1988ല്‍ പുറത്തിറങ്ങിയ പാദമുദ്രയും, രാജശില്‍പ്പിയും (1992), യുഗപുരുഷനും(2010) സംവിധാനം ചെയ്തത് സുകുമാരന്‍ ആയിരുന്നു.
പാദമുദ്രയില്‍ ആദ്യം നായികനായി തീരുമാനിച്ചത് നെടുമുടി വേണുവിനെയായിരുന്നു. അദ്ദേഹത്തെ പോയി കണ്ട് അദ്ദേഹം ഓകെ പറഞ്ഞതിന് പിന്നാലെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിളിച്ച് നായകനായി മോഹന്‍ലാല്‍ മതിയെന്ന് പറയുന്നതെന്നും അത് കോട്ടപ്പോള്‍ തനിക്ക് വിഷമമായി എന്നും ഇക്കാര്യം വീണ്ടും നെടുമുടി വേണുവിനെ കണ്ട് പറഞ്ഞുവെന്നും സുകുമാരന്‍ പറയുന്നു.
അപ്പോള്‍ നെടുമുടി വേണു പറഞ്ഞത് മോഹന്‍ലാല്‍ തന്നെ ഈ വേഷം ചെയ്യട്ടെ, തനിക്ക് എന്തെങ്കിലും ചെറിയ വേഷം തന്നാല്‍ മതിയെന്നാണെന്ന്. അതിന് ശേഷം ലാലിനെ പോയി കണ്ടുവെന്നും ഒരു സിനിമ ഷൂട്ട് നടക്കുകയായിരുന്നു അപ്പോഴെന്നും താന്‍ നേരെ കേറി പരിചയപ്പെടുത്തിയെന്നും ഒരു സിനിമയുണ്ട് ലാല്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞുവെന്നും സുകുമാരന്‍ പറഞ്ഞു.
എന്നാല്‍ തനിക്ക് പറ്റില്ലെന്നായിരുന്നു ആദ്യം ലാലിന്റെ മറുപടി. മറ്റ് പടങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞുവെന്നും എന്നാല്‍ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി എന്നും ഡേറ്റ് ഇല്ലാത്തതുകൊണ്ട് മൂന്ന് മാസം സമയം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അത്രയും സമയം കിട്ടിയതുകൊണ്ട് നന്നായി സിനിമ ചെയ്യാന്‍ കഴിഞ്ഞുവെന്നം സുകുമാരന്‍ പറഞ്ഞു.