അന്ന് സിനിമയിൽ നില്ക്കാൻ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് നയൻതാരയെ അഭിനയിപ്പിച്ചത്; പ്രാധാന്യം കുറഞ്ഞ് പോയാൽ അവർക്ക് അത് പ്രശ്‌നമാണ്

235

മനസ്സിനക്കരെ എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് കൈപ്പിടിച്ച് അഭിനയത്തിലേക്ക് കൊണ്ടുവന്ന നടിയാണ് നയൻതാര. ശാലീന സുന്ദരിയായി സിനിമയിലേക്ക് വന്ന താരം തമിഴിലേക്ക് കടന്നതോടെ ഗ്ലാമറസായി അഭിനയിക്കാൻ തുടങ്ങി. വൻ വിമർശനങ്ങളാണ് ആ കാലത്ത് നയൻതാരയെ തേടിയെത്തിയത്. പക്ഷേ വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മുന്നോട്ട് പോകാൻ താരത്തിന് സാധിച്ചു.

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായാണ് നയൻതാര അറിയപ്പെട്ടിരുന്നത്. പിന്നീട് അത് ലേഡി സൂപ്പർസ്റ്റാറാക്കാൻ ചെറുതായി ഒന്നുമല്ല അവർ പരിശ്രമിച്ചത്. സിനിമാ മേഖലയിൽ പിടിച്ച് നില്ക്കാൻ കുറച്ചധികം അവർ ബുദ്ധിമുട്ടിയിട്ടുണ്ട്. തന്റെ കരിയറിൽ വീഴ്ച്ചകൾ സംഭവിച്ചപ്പോൾ പോലും തകരാതെ മുന്നോട്ട് പോകാൻ അവർ കാണിച്ച ധൈര്യംക്കൊണ്ടാണ് ഇന്നവർ സൂപ്പർസ്റ്റാറായി അറിയപ്പെടുന്നത് തന്നെ.

Advertisements

Also Read
ഉടനെ തന്നെ കുഞ്ഞ് വേണമെന്ന് കുടുംബത്തിൽ നിന്ന് സമ്മർദ്ദം വന്നേക്കാം; കാര്യങ്ങൾ മനസിലാക്കി വേണം പ്രഗ്‌നൻസി; ഇതല്ല എന്റെ ബേബി പ്ലാനെന്ന് അസ്ല

താൻ അഭിനയിക്കുന്ന സിനിമകളിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ചെയ്യാൻ നയൻതാര ശ്രമിക്കാറില്ല. പക്ഷേ തുടക്കകാലത്ത് അവർക്ക് ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലൊരു സിനിമയായിരുന്നു ഗജിനി. ഇപ്പോഴിതാ ഗജിനി സിനിമയുടെ ഷൂട്ടിംഗിനിടെ നയൻതാര കാണിച്ച വാശിയെ കുറിച്ച് പറയുകയാണ് നിർമ്മാതാവ് ആർ എസ് അനന്തൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഗജിനി സിനിമയുടെ ഷൂട്ടിംഗ് റെയിൽവേ സ്റ്റേഷനിൽ നടക്കുകയായിരുന്നു. അവിടെ കാരവാനിൽ നയൻതാര ഇരിക്കുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ അധിക സമയം ഇല്ല. സംവിധായകൻ മുരുകദോസ് അവരുടെ അടുത്ത് ചെന്നപ്പോൾ ഈ സിനിമയിൽ രണ്ട് പാട്ടുണ്ടല്ലോ, രണ്ടാമത്തെ പാട്ട് എപ്പോൾ എടുക്കുമെന്ന് ചോദിച്ചു. ആ പാട്ട് നിങ്ങൾക്കല്ല അസിനാണെന്നാണ് അദ്ദേഹം മറുപടി നല്കിയത്. അത് കേട്ടതും അവർ ടെൻഷനായി. ഷൂട്ടിങ്ങിന് വരാതെ അവർ കാരവാനിൽ ഇരുന്നു. അന്വേഷിച്ചപ്പോൾ സുഖമില്ലെന്നും, ഷൂട്ടിംഗ് കാൻസൽ ചെയ്യണമെന്നുമാണ് അവർ പറഞ്ഞത്.

Also Read
ഉടനെ തന്നെ കുഞ്ഞ് വേണമെന്ന് കുടുംബത്തിൽ നിന്ന് സമ്മർദ്ദം വന്നേക്കാം; കാര്യങ്ങൾ മനസിലാക്കി വേണം പ്രഗ്‌നൻസി; ഇതല്ല എന്റെ ബേബി പ്ലാനെന്ന് അസ്ല

പക്ഷേ ഷൂട്ടിങ്ങ് കാൻസൽ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് തന്റെ അസോസിയേറ്റിനെക്കൊണ്ട് മുരുകദോസ് നയൻതാരയെ വിളിപ്പിച്ചു. അതിന്‌ശേഷം നയൻതാരയുടെ ഒരു സീൻ പോലും എടുക്കാൻ മുരുകദോസ് തയ്യാറായില്ല, പകരം ആ സീൻ തന്റെ അസോസിയേറ്റിനെക്കൊണ്ട് എടുപ്പിക്കുകയായിരുന്നു. അതേസമയം ആർവി ചൗധരി നിർമ്മിച്ച ഒരു സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കെ സെറ്റിൽ മുഴുവൻ സമയവും നയൻതാര ഫോണിലായിരുന്നു. ഷൂട്ടിംഗ് അത് കാരണം പറഞ്ഞ സമയത്ത് നടക്കുന്നില്ലായിരുന്നു. ഇത് മനസ്സിലാക്കിയ ചൗധരി നയൻതാരയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പറഞ്ഞ സമയത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ഒരു ഭാഷയിലും നടിയെ അഭിനയിപ്പിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.അതിന് ശേഷം നടി കൃത്യമായി അഭിനയിക്കാൻ തുടങ്ങി എന്നാണ് അനന്തൻ പറയുന്നത്.

Advertisement