സിനിമയിൽ നിന്ന് വിട്ട് നിന്നത് വ്യക്തിപരമായ മാറ്റത്തിന് വേണ്ടിയാണ്; ആ സമയത്ത് ഞാൻ പലതും ചെയ്തിരുന്നു, എന്റെ വരുമാനമാർഗ്ഗം അതായിരുന്നു; തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

953

മലയാളം സിനിമയിലൂടെ വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ് മീര ജാസ്മിൻ. കുട്ടിത്തം നിറഞ്ഞുനിന്ന് നായികയിൽനിന്ന് ഇരുത്തം വന്ന നടിയാവാൻ മീരക്ക് അധികം സമയം വേണ്ടി വന്നില്ല. ലഭിച്ച കഥാപാത്രങ്ങളൊക്കെയും മീര അനശ്വരമാക്കി. മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോകുമെന്ന് പലരും വിധിയെഴുതിയപ്പോഴും മറ്റ് ഭാഷകളിലേക്ക് ചേക്കേറാൻ താരം മടി കാണിച്ചില്ല.

സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു അവരുടെ രണ്ടാമത്തെ ചിത്രം, അതിൽ നവ്യാ നായർക്കും ദിലീപിനുമൊപ്പം മറ്റൊരു അനുഭവമായി താരം മാറി. പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും അവർ നേടിയിട്ടുണ്ട്.

Advertisements

Also Read
അജിത്ത് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി; വടിവേലുവിന്റെ അവസരങ്ങൾ ഇല്ലാതാക്കിയത് അജിത്; ശ്രദ്ധ നേടി ടെലഫോൺ രാജുവിന്റെ വാക്കുകൾ

ഇപ്പോഴിതാ രേഖമേനോനുമായുള്ള അഭിമുഖത്തിൽ സിനിമയിൽ നിന്ന് വിട്ട് നിന്നതിനെപ്പറ്റി സംസാരിക്കുകയാണ് മീരയിപ്പോൾ. സിനിമാ ജീവിതത്തിൽ ആഘോഷിക്കപ്പെട്ട നടിയായത് എനിക്ക് ലഭിച്ച വലിയ ബഹുമതി തന്നെയാണ്. പക്ഷേ സിനിമകളിൽ നിന്ന് ഞാൻ മാറി നിന്നത് വ്യക്തിപരമായ മാറ്റങ്ങൾക്ക് വേണ്ടിയാണ്. രണ്ടാമതും സിനിമാ ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോൾ എന്റെ യാത്ര തുടങ്ങിയത് പോലെയാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയും പോകുമ്പോൾ എനിക്ക് ഇന്ത്യയിൽ നിന്ന് മാറി സെറ്റിൽ ചെയ്യേണ്ടി വന്നു.

എനിക്ക് വളരെ പ്രധാനമുള്ള കാര്യമായിരുന്നു അത്. കരിയർ വളരെ നേരത്തെ തന്നെ തുടങ്ങിയ വ്യക്തിയാണ് ഞാൻ. നമ്മുടെ സന്തോഷങ്ങളും മനസ്സിന്റെ സമാധാനവുമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. തുടരെ സിനിമകൾ ചെയ്ത സമയത്ത് എനിക്ക് വേണ്ടിയൊരു സമയം ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് പോയപ്പോൾ വന്ന ഗ്യാപ്പിനെ നല്ല രീതിയിൽ വിനിയോഗിക്കാൻ പറ്റി. ജീവിതത്തെ മറ്റൊരു രീതിയിൽ കണ്ടു. അടിസ്ഥാന പരമായ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. കുക്കിംഗ് പഠിച്ചു. ബിസിനസ് ചെയ്യാൻ തുടങ്ങി. മുമ്ബ് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അതെല്ലാം മാറി.

Also Read
കാർത്തിയെ നേരത്തെ വിവാഹം കഴിപ്പിച്ചിച്ചതിന് പിന്നിലുള്ള കാരണം ഇതാണ്; ജ്യോതികയെ ഉൾക്കൊള്ളാൻ ശിവകുമാറിന് കഴിഞ്ഞില്ല; രണ്ടാമത്തെ മകനും അങ്ങനെ ചെയ്യരുതെന്ന് അദ്ദേഹത്തിന് തോന്നി

ഇപ്പോൾ ഞാൻ തമിഴിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. മാധവനൊപ്പമാണ് ആ സിനിമ. ഇതിന് മുമ്പ് റൺ എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. നയൻതാരക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാനിപ്പോൾ. അതാരു സന്തോഷമായാണ് ഞാൻ കാണുന്നത്. സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്ത് ഞാൻ ട്രേഡിങ്ങിലാണ് ശ്രദ്ധ നല്കിയത്. അന്ന് എനിക്ക് സാധിക്കില്ല എന്ന് കരുതിയതൊക്കെയും ഞാൻ ചെയ്യാൻ ശ്രമിച്ചിരുന്നു. ടെസ്റ്റാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Advertisement