ബിഗ്ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസൺ തുടങ്ങിയത് തന്നെ അടിയിൽ നിന്നാണെന്ന് പറയാം. സാധാരണ അടികൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബിഗ്ബോസ്. ഇപ്പോഴിതാ ബിഗ്ബോസ് മലയാളത്തിന്റെ ആദ്യ ആഴ്ച തന്നെ വലിയ അടികൾക്ക് കാഴ്ച്ചക്കാരായി മാറിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. അഖിൽ മാരാറും, നാദിറയും തമ്മിലുള്ള പൊട്ടിത്തെറിക്കാണ് ബിഗ് ബോസ് വീട് സാക്ഷിയായത്.
ബിഗ്ബോസ് ഷോയിൽ ശ്രദ്ധ കിട്ടിയ താരങ്ങളാണ് ഇരുവരും. തന്റെ വിവാദമായ പ്രസ്താവനകളിലൂടെ അഖിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം തുടക്കത്തിൽ തന്നെ ബഹളമുണ്ടാക്കാതെ, കൃത്യമായ ഗെയിം കളിക്കുന്ന മത്സരാർത്ഥിയായാണ് നാദിറയെ പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ അഖിലിന്റെ അധികാര മനോഭാവത്തിനെതിരെയാണ് നാദിറ രംഗത്ത് വന്നിരിക്കുന്നത്.
ബിഗ്ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖിൽ മാരാർ. ഹൗസിൽ ഉറങ്ങുകയായിരുന്ന ഗോപികയോടും, ജയിലിൽ കിടക്കുന്ന റിനോഷിനോടും, ഏയ്ഞ്ചലിനോടും ഉറങ്ങരുതെന്ന് അഖിൽ പറഞ്ഞിരുന്നു. എന്നാൽ ഗോപികയോട് ആഞ്ജാപിക്കുന്നത് പോലെയാണ് അഖിൽ പെരുമാറിയത് എന്നാണ് നാദിറയുടെ പക്ഷം. എഴുന്നേല്ക്ക്, എഴുന്നേല്ക്ക് ഉറങ്ങാൻ പാടില്ല എന്ന് അധികാര മനോഭാവത്തിലാണ് അഖിൽ പറഞ്ഞത്.
വെറും പട്ടി ഷോയാണ് അഖിൽ നടത്തുന്നതെന്നും, അതൊക്കെ കണ്ട് പേടിക്കുന്ന ഊച്ചാളിയല്ല താനെന്നുമായിരുന്നു നാദിറയുടെ പ്രതികരണം. ഇരുവരും തമ്മിൽ ശക്തമായ വാക് പോര് തന്നെ നടന്നിരുന്നു. അതേസമയം നാദിറയെ പോടി എന്ന് വിളിച്ചത് തന്റെ വീട്ടിൽ പോയി വിളിച്ചാൽ മതിയെന്നാണ് നാദിറ മറുപടി പറഞ്ഞത്.
Also Read
കുറച്ച് നാളത്തേക്ക് ഞാൻ ഇനി വീഡിയോ ഇടുന്നില്ല; അയാളോട് ഞാൻ ക്ഷമ ചോദിക്കുന്നു; മനോജ് കുമാർ
അതേസമയം നാദിറയെ പരാജയപ്പെടുത്തിയാണ് അഖിൽ മാരാർ ബിഗ്ബോസ് മലയാളം സീസൺ 5 ലെ ആദ്യത്തെ ക്യാപ്റ്റനാകുന്നത്. നേരത്തെ തന്നെ വീക്കിലി ടാസ്കിൽ ഒന്നാമത് എത്തിയതിനെ തുടർന്നാണ് ഇരുവരും ക്യാപ്റ്റൻസി ടാസ്കിലേക്ക് എത്തിയത്. ഇനി വരുന്ന ദിവസങ്ങളിലും ഇരുവരും തമ്മിലുള്ള പോര് കനക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.