മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍ സല്മാന് ഇന്ന് ഒരു മലയാള നടന് മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.
നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.
പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍ക്ക് പലപ്പോഴും മറുപടി നല്‍കാറുമുണ്ട്. ജനകീയനായ താരത്തിന് നിരവധി ആരാധകരാണ് ഇന്ത്യയൊട്ടാകെ ഉള്ളത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ പ്രമുഖയായ ആരാധികയെ കണ്ട അമ്പരപ്പിലാണ് സോഷ്യല്‍മീഡിയ.
ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഒളിംപിക് മെഡല്‍ജേതാവ് പിവി സിന്ധുവാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് എക്കാലത്തേയും ഇഷ്ടപ്പെട്ട നടന് എന്നാണ് സിന്ധു ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഈ ചിത്രം ഏറ്റെടുത്ത സോഷ്യല്‍മീഡിയ ചിത്രത്തിന്റെ താഴെ കമന്റ് ബോക്സില്‍ അണിനിരക്കുകയാണ്. കമന്റില്‍ മലയാളികള്‍ക്ക് പുറമേ മറ്റ് ഭാഷകളിലെ ആരാധകരുമുണ്ട്.
തെലുങ്കില്‍ ഒരുക്കി ഇന്ത്യയിലൊട്ടാകെ പലഭാഷകളിലായി റിലീസായ ദുല്‍ഖര്‍ ചിത്രം സീതാ രാമം വലിയ വിജയം നേടിയതോടെ താരത്തിന് രാജ്യത്താകെ വന്‍തോതില്‍ ഫാന്ബേസുയര്ന്നിരുന്നു. പിന്നാലെ വന്ന ബോളിവുഡ് ചിത്രം ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും ഏറെ ശ്രദ്ധേയമാവുകയായിരുന്നു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ഗ്യാങ്സറ്റര്‍ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.
കിങ് ഓഫ് കൊത്തയില്‍ സംഗീതം ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ നിര്‍വഹിക്കുന്നു. ഛായാഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്, എഡിറ്റര്‍ ശ്യാം ശശിധരന്, മേക്കപ്പ് റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ്. ബി. കെ, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്.