മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും പാർവതി തിരുവോത്തും ബാലതാരവുമാണ് പോസ്റ്ററിൽ ഉള്ളത്. ഗൗരവത്തോടെ ഇരിക്കുന്ന മമ്മൂട്ടിക്ക് മുന്നിൽ നിൽക്കുന്ന പാർവതിയെ താരത്തിന് പിന്നിലുള്ള കണ്ണാടിയിൽ കാണുന്നതായാണ് പോസ്റ്റർ.
ALSO READ
നിങ്ങൾ എങ്ങോട്ടാണ് ഹെ ഈ പോകുന്നത്! പൃഥ്വിരാജിനോട് അനുശ്രീയുടെ ചോദ്യം
നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് മാസം രണ്ടാം വാരം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ സെറ്റിൽ സെപ്റ്റംബർ 11ന് ആണ് മമ്മൂട്ടി ജോയിൻ ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാറിൽ തോക്കുമായാണ് ഫസ്റ്റ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
പുഴുവിന്റെ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹർഷാദ് കഥ ഒരുക്കുന്ന സിനിമയാണ് പുഴു.
ALSO READ
വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാർവതി നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്നത്.
View this post on Instagram