മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. യൂട്യൂബ് ചാനലിലിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട് താരം. താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷം പങ്കിട്ട് താരമെത്തിയിരുന്നു.
പ്രതിശ്രുത വരനും കുടുംബത്തിനും കോവിഡ് പോസിറ്റീവായതിനെത്തുടർന്നായിരുന്നു എൻഗേജ്മെന്റ് മാറ്റിവെച്ചതെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ എൻഗേജ്മെന്റ് റിംഗ് മേടിക്കാൻ പോയതിന്റെ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് ഗൗരി.
ALSO READ
കുറേപേർ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ടായിരുന്നു. വയസായില്ലേ, കെട്ടുന്നില്ലേ എന്നൊക്കെ ചോദിച്ചിരുന്നു. അവർക്കൊക്കെ ഇഷ്ടപ്പെടുന്ന വീഡിയോയായിരിക്കും ഇത്. എൻഗേജ്മെന്റ് റിംഗ് വാങ്ങാൻ പോയ വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമായാണ് ഗൗരി ജ്വല്ലറിയിലേക്ക് പോയത്. നോർമ്മൽ ടൈപ്പ് റിംഗാണ് ഇഷ്ടം, പൊതുവെ റിംഗിനോട് താൽപര്യം കുറവാണ്.
മനോജെന്നാണ് തന്റെ വരന്റെ പേരെന്നും ഗൗരി പറഞ്ഞിരുന്നു. മോതിരത്തിൽ പേരെഴുതുന്നതിനെക്കുറിച്ചും ഗൗരി ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇടാനല്ലേ, മനോജിന് ഇടാനുള്ളത് അവര് വേറെ വാങ്ങിക്കുമെന്നും ഗൗരി ഇടയ്ക്ക് അച്ഛന് മറുപടി കൊടുത്തിരുന്നു. സിംപിളായ മോഡലാണ് തനിക്ക് ആവശ്യമെന്ന് ഗൗരി ആവശ്യപ്പെട്ടിരുന്നു.
ALSO READ
എനിക്കും ചേച്ചിക്കും പൊതുവെ സ്വർണാഭരണങ്ങളോട് താൽപര്യമില്ല. ഫുഡാണെങ്കിൽ ഞാൻ പൊളിച്ചേനെ. ആദ്യമായിട്ടാണ് ഒരു താൽപര്യവുമില്ലാതെ സ്വർണമെടുക്കാൻ വന്ന ബ്രൈഡിനെ കാണുന്നതെന്നായിരുന്നു ചേച്ചിയുടെ കല്യാണത്തിന് സ്വർണം വാങ്ങാൻ പോയപ്പോൾ ജ്വല്ലറിക്കാർ ഞങ്ങളോട് പറഞ്ഞത്. അതേ പോലെയാണ് ഞാനും. ആക്ച്വലി എനിക്ക് സിൽവർ റിംഗിൽ പേരെഴുതാനായിരുന്നു ഇഷ്ടം. അത് കേട്ട് ആൾക്കാർ എന്നെക്കൊന്നില്ലെന്നേയുള്ളൂ
ഡയമണ്ട് എനിക്ക് ഇഷ്ടമാണ്, പക്ഷേ, എന്റെ ബർത്ത് സ്റ്റോൺ വെച്ച് എനിക്ക് ഡയമണ്ട് ഉപയോഗിക്കാനാവില്ലെന്നും ഗൗരി പറഞ്ഞിരുന്നു. ഇത്ര സിമ്പിൾ പർച്ചേസിങ് ആദ്യായിട്ടാ കാണുന്നെ. അതും ഒരു സെലിബ്രിറ്റിയുടെ. സീരിയൽ കണ്ട് ഇഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഗൗരിയുടെ വീഡിയോയും ലൈവും കണ്ട് ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല, എല്ലാം ഭംഗിയായി നടക്കട്ടെ നിരവധി പേരാണ് ഗൗരിയുടെ വീഡിയോയ്ക്ക് താഴെയായി അഭിപ്രായങ്ങളുമായെത്തിയത്.